പോലീസ് ഉദ്യോഗസ്ഥയുടെ മടിയിലിരുന്ന സഹപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തു
ശ്രീനഗര്‍: വനിതാ സ്‌പെഷല്‍ പോലീസ് ഓഫീസറുടെ മടിയിലിരുന്ന പോലീസുകാരനെ സസപെന്‍ഡ് ചെയ്തു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ ബുധല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ഓഗസ്തില്‍ നടന്ന സംഭവത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ് പി രാജേശ്വര്‍ സിങ് വ്യക്തമാക്കി.
ഉദ്യോഗസ്ഥയുടെ മടിയിലിരുന്നത് സക്കീര്‍ ഹുസൈന്‍ എന്ന പോലീസുകാരനാണെന്ന് വ്യക്തമായിരുന്നു. പോലീസ് സ്‌റ്റേഷനിലെ ഒഴിവു സമയത്ത് ഒപ്പിച്ച തമാശയാണ് വിവാദത്തിനും അച്ചടക്ക നടപടിക്കും ഇടയാക്കിയത്. സക്കീര്‍ ഹുസൈന്‍ മടിയിലിരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് വനിതാ പോലീസ് അദ്ദേത്തെ പിടിക്കുന്നുണ്ട്.

സംഭവം എതെങ്കിലും തരത്തിലുള്ള സ്ത്രീ പീഡനമാണെന്ന് കണ്ടെത്തിയിട്ടില്ല. ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തയാള്‍, ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഇവര്‍ക്കൊക്കെ നടപടി നേരിടേണ്ടിവന്നേക്കാം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
വിഷയത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് സംസ്ഥാന പോലീസിനെ നാണക്കേടിലാക്കുന്നതാണെന്നാണ് ഡിജിപിയുടെ നിലപാട്.












Click it and Unblock the Notifications