കെജ്രിവാളിന് മുദ്രാവാക്യംവിളിച്ചാലും സസ്പെന്ഷന്
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് മുദ്യാവാക്യം വിളിച്ചാലും സസ്പെന്ഷന്... അതും ദില്ലിയില്‍ തന്നെ.... ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്.
ആര്‍ക്കും ആം ആദ്മ പാര്‍ട്ടിയെ പിന്തുണക്കാം, പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് വേണ്ടി മുദ്രാവാക്യം വിളിക്കാം...പക്ഷേ താന്‍ ആരാണെന്നും തന്റെ പണി എന്താണെന്നും മറന്നിട്ട് ആവേശം കാണിച്ചാല്‍ നല്ല മുട്ടന്‍ പണി കിട്ടും.
ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുദ്രാവാക്യം വിളിച്ചതിനാണ് പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്ഷന് കിട്ടിയത് . ദില്ലി ആംഡ് പോലീസ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാജേഷിനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

രാജേഷ് നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ആഭ്യന്തര അന്വേഷണം നടത്തിയതിന് ശേഷമാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
രാജേഷ് ചെയ്തത് എന്തൊക്കെയെന്ന് നോക്കാം. കെജ്രിവാള് വേദിയില്‍ പ്രസംഗിക്കാന്‍ കയറിയതും ഇയാള്‍ തൊപ്പിയെടുത്ത് വായുവിലേക്ക് ഉയര്‍ത്തിയെറിഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി നിന്നു. പിന്നെ ആവേശം മൂത്ത് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ദില്ലി പോലീസിനെ അഴിമതിയില്‍ നിന്ന് രക്ഷിക്കണമെന്നും ഇയാള്‍ വിളിച്ചു പറഞ്ഞത്രെ.
ഒരു പോലീസുകാരന് ഡ്യൂട്ടിക്കിടെ ഇങ്ങനത്തെ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ പിന്നെ സസ്പെന്‍ഡ് ചെയ്യുകയല്ലാതെ എന്ത് ചെയ്യും. സഹപ്രവര്‍ത്തകര്‍ വായ പൊത്തിപ്പിടിച്ചാണത്രെ രാജേഷിനെ ഒടുവില്‍ താഴെയിറക്കിയത്. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടി അണി നിരത്തിയ പോലീസ് സേനയിലെ അംഗമായിരുന്നു രാജേഷ് എന്ന് കൂടി ഓര്‍ക്കണം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications