കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് മുദ്രാവാക്യംവിളിച്ചാലും സസ്‌പെന്‍ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് മുദ്യാവാക്യം വിളിച്ചാലും സസ്‌പെന്‍ഷന്‍... അതും ദില്ലിയില്‍ തന്നെ.... ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്.

ആര്‍ക്കും ആം ആദ്മ പാര്‍ട്ടിയെ പിന്തുണക്കാം, പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് വേണ്ടി മുദ്രാവാക്യം വിളിക്കാം...പക്ഷേ താന്‍ ആരാണെന്നും തന്റെ പണി എന്താണെന്നും മറന്നിട്ട് ആവേശം കാണിച്ചാല്‍ നല്ല മുട്ടന്‍ പണി കിട്ടും.

ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുദ്രാവാക്യം വിളിച്ചതിനാണ് പോലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍ കിട്ടിയത് . ദില്ലി ആംഡ് പോലീസ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാജേഷിനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Arvind Kejriwal

രാജേഷ് നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ആഭ്യന്തര അന്വേഷണം നടത്തിയതിന് ശേഷമാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

രാജേഷ് ചെയ്തത് എന്തൊക്കെയെന്ന് നോക്കാം. കെജ്രിവാള്‍ വേദിയില്‍ പ്രസംഗിക്കാന്‍ കയറിയതും ഇയാള്‍ തൊപ്പിയെടുത്ത് വായുവിലേക്ക് ഉയര്‍ത്തിയെറിഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി നിന്നു. പിന്നെ ആവേശം മൂത്ത് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ദില്ലി പോലീസിനെ അഴിമതിയില്‍ നിന്ന് രക്ഷിക്കണമെന്നും ഇയാള്‍ വിളിച്ചു പറഞ്ഞത്രെ.

ഒരു പോലീസുകാരന്‍ ഡ്യൂട്ടിക്കിടെ ഇങ്ങനത്തെ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ പിന്നെ സസ്‌പെന്‍ഡ് ചെയ്യുകയല്ലാതെ എന്ത് ചെയ്യും. സഹപ്രവര്‍ത്തകര്‍ വായ പൊത്തിപ്പിടിച്ചാണത്രെ രാജേഷിനെ ഒടുവില്‍ താഴെയിറക്കിയത്. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടി അണി നിരത്തിയ പോലീസ് സേനയിലെ അംഗമായിരുന്നു രാജേഷ് എന്ന് കൂടി ഓര്‍ക്കണം.

English summary
Delhi Police constable's over enthusiasm landed him in soup as he was suspended for climbing a barricade and shouting slogans during the swearing-in ceremony of Chief Minister Arvind Kejriwal and his cabinet ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X