കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഹരിയാന റാലിയില്‍ 'മുദ്രാവാക്യം' വിളിച്ചയാളെ പൊലീസ് റാലിയില്‍ നിന്ന് മാറ്റി!!

  • By S Swetha
Google Oneindia Malayalam News

താനേസര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിയാണയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചയാളെ പൊലീസ് നീക്കി. കേന്ദ്രത്തിന്റെ ''ബേഠി ബച്ചാവോ, ബേഠി പാഠാവോ'' പദ്ധതിയെ ചോദ്യം ചെയ്തയാളെയാണ് പൊലീസ് മാറ്റിയത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ഇയാള്‍ പ്രബന്ധങ്ങള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.

വൈദ്യുതി വിതരണ മേഖലയും 'വിൽക്കാനൊരുങ്ങി' കേന്ദ്രം; എതിർപ്പുമായി കേരളം, നിലപാട് കടുപ്പിച്ച് മന്ത്രി!വൈദ്യുതി വിതരണ മേഖലയും 'വിൽക്കാനൊരുങ്ങി' കേന്ദ്രം; എതിർപ്പുമായി കേരളം, നിലപാട് കടുപ്പിച്ച് മന്ത്രി!

പൊലീസുകാര്‍ പിടികൂടുന്നതിനു മുമ്പ് അഞ്ച് മിനിറ്റോളം ''ബേഠി ബച്ചാവോ, ബേഠി പാഠാവോ'' എവിടെയാണെന്ന് ചോദിച്ച് അയാള്‍ കലഹമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസുകാരെത്തി മീഡിയ ബ്ലോക്കിന് സമീപത്ത് നിന്നും അയാളെ പിടിച്ച് കൊണ്ടുപോകുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ സദസ്സില്‍ പലരും കസേരയില്‍ നിന്ന് എഴുന്നേറ്റുനിന്നെങ്കിലും പ്രധാനമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

modiharyanarally-

ജയ്ധ്രിയിലെ ഗുലാബ് നഗര്‍ നിവാസിയാണ് അശോക് കുമാറാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് ബഹളമുണ്ടാക്കിയത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ ആഗസ്റ്റ് 26 ന് യമുനാനഗറിലെ സ്‌കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസ് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായും അദ്ദേഹം പറയുന്നു.

സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഇക്കാര്യം കുഴിച്ചു മൂടാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ചു. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതായും ജാതീയ അധിക്ഷേപം നടത്തിയതായും കത്തില്‍ പറയുന്നു. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പകരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം ആരോപിച്ചു.

പോലീസ് നടപടിക്കെതിരെ ധര്‍ണ നടത്തിയെങ്കിലും എഫ്ഐആര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും കുമാര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പദ്ധതി എവിടെ കിടക്കുന്നുവെന്ന് ചോദിച്ചായിരുന്നു മോദിയുടെ പരിപാടിയില്‍ അദ്ദേഹം ബഹളമുണ്ടാക്കിയത്. അതേസമയം ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് സൂപ്രണ്ട് ആസ്ത മോദി പറഞ്ഞു.

English summary
Cops captures Man For Shouting Slogans at PM Modi's Haryana Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X