കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പോലീസിന്റെ അന്വേഷണം ശ്രീദേവിയുടെ ഫോൺ കോളുകളിലേക്ക്? പഴുതടച്ച് അന്വേഷണം

Google Oneindia Malayalam News

ദുബായ്: ശ്രീദേവിയെ പോലെ ആരോഗ്യവതിയായ ഒരു സ്ത്രീ എങ്ങെനെ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ചു എന്ന തസ്ലീമ നസ്രീന്റെ ട്വീറ്റ് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ബാത്ത്ടബ്ബിലെ മുങ്ങിമരണം സാധ്യമാണോ എന്ന വിശകലനങ്ങള്‍ ഒരു വശത്ത് നടക്കുന്നു. ബോധക്ഷയം സംഭവിച്ച് ബാത്ത്ടബ്ബിലേക്ക് വീണെന്നും ശ്വാസകോശത്തില്‍ വെള്ളം കയറിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.

അതിനിടെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിരിക്കുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളതായി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നു. ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് ദുബായ് പോലീസ് പിടിച്ച് വെച്ചിരിക്കുന്നതായും അന്വേഷണം തീരുന്നത് വരെ ദുബായ് വിടരുതെന്ന് നിര്‍ദേശം നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശ്രീദേവിയുടെ ഫോണ്‍ കോളുകള്‍ അടക്കമുള്ളവയിലേക്ക് അന്വേഷണം നീങ്ങുകയാണ്. അന്ന് രാത്രി 2201ാം നമ്പർ മുറിയിൽ സംഭവിച്ചത് എന്താണ്?

ഹോട്ടലിൽ പരിശോധന

ഹോട്ടലിൽ പരിശോധന

ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്ത്‌റൂമിലാണ് ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന ബര്‍ദുബായ് പോലീസ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരില്‍ നിന്നടക്കമുള്ളവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ആ ഹോട്ടൽ മുറി

ആ ഹോട്ടൽ മുറി

ബാത്ത്ടബ്ബില്‍ ബോധമില്ലാതെ കിടന്ന ശ്രീദേവിയെ ആശുപത്രിയിലെത്തിച്ച ബോണി കപൂറില്‍ നിന്നും ഒപ്പമുണ്ടായിരുന്നവരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ശ്രീദേവിയെ കണ്ടെത്തിയത് മുതല്‍ മരണം സംഭവിച്ചത് വരെയുള്ള ഓരോ വിവരവും പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. ഹോട്ടലിലെ 2201ാം നമ്പര്‍ മുറിയിലായിരുന്നു ശ്രീദേവി.

ചോദ്യം ചെയ്തോ?

ചോദ്യം ചെയ്തോ?

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കുകയുള്ളൂ എന്നാണ് ദുബായ് പോലീസ് വ്യക്തമാക്കുന്നത്. അതിനിടെ ബോണി കപൂറിനേയും ബന്ധുക്കളേയും ദുബായ് പോലീസ് ചോദ്യം ചെയ്യുന്നതായും സ്ഥിരീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു.

റിപ്പോർട്ട് ഉടൻ

റിപ്പോർട്ട് ഉടൻ

ശ്രീദേവിയുടെ അപകട മരണം അന്വേഷിക്കുന്ന പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരുമെന്നാണ് അറിയുന്നത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ ബോണി കപൂറിനടക്കം അത് വലിയ കുരുക്കായി മാറുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ശ്രീദേവിയുടേത് കൊലപാതകമാണ് എന്ന് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ ആരോപിച്ചു കഴിഞ്ഞു.

സംശയങ്ങളുണ്ടെന്ന്

സംശയങ്ങളുണ്ടെന്ന്

ബാത്ത്ടബ്ബിലെ വെള്ളത്തില്‍ വീണാണ് ശ്രീദേവിയുടെ മരണമെന്ന കണ്ടെത്തലുളള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തങ്ങള്‍ക്ക് ചില സംശയങ്ങളുള്ളതായി ദുബായ് പോലീസ് വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ കേസില്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്.

ദുരൂഹതകൾ അനവധി

ദുരൂഹതകൾ അനവധി

ആശുപത്രിയില്‍ അല്ലാതെ നടക്കുന്ന ഇത്തരം മരണങ്ങള്‍, അവ സ്വാഭാവിക മരണമാണ് എങ്കില്‍ കൂടിയും അന്വേഷണം നടത്തണം എന്നതാണ് ദുബായിലെ കര്‍ശന നിയമം. എന്നാല്‍ ശ്രീദേവിയുടെ മരണത്തിലാകട്ടെ നിരവധി ദുരൂഹതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് താനും. തലയില്‍ മുറിവുണ്ടായിരുന്നു എന്ന ഫോറന്‍സിക് കണ്ടെത്തല്‍ അടക്കം കുഴപ്പിക്കുന്നതാണ്

വീണ്ടും പോസ്ററ് മോർട്ടം?

വീണ്ടും പോസ്ററ് മോർട്ടം?

ബോണി കപൂറിനേയും ബന്ധുക്കളേയും മാത്രമല്ല, ദുബായില്‍ വിവാഹിതനായ ബന്ധു മോഹിത് മര്‍വയേയും കുടുംബത്തേയും അടക്കം പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ആവശ്യമെങ്കില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ശ്രീദേവിയുടെ മൃതദേഹം രണ്ടാമതും പോസ്റ്റുമോര്‍ട്ടം ചെയ്യാനും ആവശ്യപ്പെട്ടേക്കും എന്നാണ് ടൈംസ് നല്‍കുന്ന വിവരം.

ഫോൺകോളുകൾ പരിശോധിക്കുന്നു

ഫോൺകോളുകൾ പരിശോധിക്കുന്നു

മരണപ്പെട്ട ശ്രീദേവിയുടെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയില്‍ നിന്നും ശ്രീദേവിയുടെ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ചികിത്സയിലൂടെയോ സര്‍ജറിയിലൂടെയോ ശ്രീദേവി കടന്ന് പോയിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണിത്. അത്തരം ചികിത്സയ്ക്ക് മരണവുമായി ബന്ധമുണ്ടോ എന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്.

കാത്തിരിപ്പിൽ മുംബൈ

കാത്തിരിപ്പിൽ മുംബൈ

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ഞായറാഴ്ച തന്നെ റിലയന്‍സ് ഉടമ അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം ദുബായിലെത്തിയെങ്കിലും ഇതുവരെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല. മുംബൈ അന്ധേരിയിലെ വീട്ടില്‍ സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രണ്ട് ദിവസമായി കാത്തിരിപ്പിലാണ്.

ഒരുക്കങ്ങൾ പൂർണം

ഒരുക്കങ്ങൾ പൂർണം

മുംബൈയില്‍ ശ്രീദേവിയുടെ സംസ്‌ക്കാര ചടങ്ങിനുള്ള ഒരുക്കള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോഖണ്ഡ്വാലയിലെ വീട്ടിലും വാര്‍സോവയിലെ പൊതുദര്‍ശന സ്ഥലത്തും ഒരുക്കള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യത്തെ പൊതുദര്‍ശനം വാര്‍സോവയിലെ ബംഗ്ലാവിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജുഹു പവന്‍ഹാന്‍സ് ശ്മശാനത്തിലാണ് സംസ്‌ക്കാരം നടക്കുക.

ശ്രീദേവി മദ്യപിക്കാറില്ല! വല്ലപ്പോഴും വൈൻ മാത്രം.. ബോണി ദുബായ് വിട്ടതിന് പിന്നിലെ കാരണവും പുറത്ത്ശ്രീദേവി മദ്യപിക്കാറില്ല! വല്ലപ്പോഴും വൈൻ മാത്രം.. ബോണി ദുബായ് വിട്ടതിന് പിന്നിലെ കാരണവും പുറത്ത്

ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്... ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ട്; റീ പോസ്റ്റുമോർട്ടം?ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്... ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ട്; റീ പോസ്റ്റുമോർട്ടം?

English summary
Sridevi death: Dubai Police check call logs of the actress, question hotel staff and family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X