Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ചുവടുകള്‍ പിഴയ്ക്കുന്നോ? ജന്‍ ധന്‍ അക്കൗണ്ട് തുണയായത് മാവോയിസ്റ്റുകള്‍ക്കോ?

രാജ്യത്ത് 500, 1000 നോട്ട് നിരോധനം വന്നതിനു പിന്നാലെ പ്രതിരോധത്തിലായ മാവോയിസ്റ്റുകള്‍ പണം കൈമാറുന്നതിന് ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

റായ്പൂര്‍ : എല്ലാവര്‍ക്കും സ്വന്തമായി അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന ജന്‍ധന്‍ അക്കൗണ്ട് പദ്ധതി സഹായകമാകുന്നത് മാവോയിസ്റ്റുകള്‍ക്ക്. രാജ്യത്ത് 500, 1000 നോട്ട് നിരോധനം വന്നതിനു പിന്നാലെ പ്രതിരോധത്തിലായ മാവോയിസ്റ്റുകള്‍ പണം കൈമാറുന്നതിന് ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനാണ് രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിട്ടത്. തീവ്രവാദ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി വന്‍തോതില്‍ കള്ളനോട്ട് രാജ്യത്തേക്ക് വ്യാപിപ്പിക്കുന്നുവെന്ന വിവരങ്ങളും ഉണ്ടായിരുന്നു.ഇത് തടയുന്നതിനാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നോട്ട് നിരോധനത്തിലൂടെ തീവ്രവാദികള്‍ മാത്രമല്ല, മാവോയിസ്റ്റുകളുമാണ് പ്രതിരോധത്തിലായത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കൈമാറാന്‍ കഴിയാതെ വന്നതോടെയാണ് ജന്‍ധന്‍ യോജനയുടെ മറവില്‍ പണം കൈമാറാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്.

തടയുന്നതിന് ശ്രമം

തടയുന്നതിന് ശ്രമം

മാവോയിസ്റ്റ് ഭീഷണി ഏറെയുള്ള ഝത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ നീക്കം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 പ്രദേശവാസികള്‍ നിരീക്ഷണത്തില്‍

പ്രദേശവാസികള്‍ നിരീക്ഷണത്തില്‍

മാവോയിസ്റ്റുകളുടെ പണം അക്കൗണ്ടിലുണ്ടെന്ന് സംശയിക്കുന്ന പ്രദേശവാസികളുടെ ലിസ്റ്റ്, ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരുടെ പട്ടിക എന്നിവ പരിശോധിക്കുന്നുണ്ട്.

സഹായിക്കുന്നത് മാവോയിസ്റ്റ് ബന്ധമുള്ളവര്‍

സഹായിക്കുന്നത് മാവോയിസ്റ്റ് ബന്ധമുള്ളവര്‍

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് കള്ള നോട്ട് ഉപയോഗിക്കുന്നതു പോലെ മാവോയിസ്റ്റുകള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുകയുടെ നിക്ഷേപമുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തിനു പിന്നാലെ പ്രതിരോധത്തിലായ മാവോയിസ്റ്റുകള്‍ നോട്ട് മാറുന്നതിന് തങ്ങളെ അനുകൂലിക്കുന്നവരെയും പ്രാദേശിക വ്യവസായികളെയും കോണ്‍ട്രാക്ടര്‍മാരെയും ഖനി ഉടമകളെയും ഗ്രാമവാസികളെയും ഉപയോഗിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വസ്തരുടെ അക്കൗണ്ട് ഉപയോഗിക്കുന്നു

വിശ്വസ്തരുടെ അക്കൗണ്ട് ഉപയോഗിക്കുന്നു

മാവോയിസ്റ്റുകള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ആളുകളുടെ ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നുണ്ട്. ബിസിനസുകാരെയും കച്ചവടക്കാരെയും ഇതിനായി സമീപിക്കുന്നുണ്ടെന്നും പോലീസ്. സംശയകരമായ അക്കൗണ്ടുകള്‍ പരിശോധിക്കാനും ഇവരെപ്പറ്റി വിവരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബോധവത്കരണം

ബോധവത്കരണം

ഇതു സംബന്ധിച്ച് മേഖലകളില്‍ കര്‍ശന നിരീക്ഷണം നടത്തി വരുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ലഘുലേഖകളും പോലീസ് വിതരണം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+