കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുയായികള്‍ ശല്യമാകുന്നു; ആശാറാമിന്റെ വിചാരണ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യം

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: വിചാരണ കോടതിയില്‍ അനുയായികളുടെ ശല്യം കാരണം സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ ജയില്‍ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. പോലീസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതിക്ക് പുറത്തും വഴിയിലും ആശാറാമിന്റെ അനുയായികള്‍ ശല്യമാകുന്നെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആശാറാമിന്റെ അനുയായികളെ നിയന്ത്രിക്കാന്‍ വലിയ പോലീസ് സന്നാഹം ആവശ്യമായിരുന്നു. അനുയായികള്‍ പോലീസിന് തലവേദനയുണ്ടാക്കുകയാണ്. ഓരോ തവണ ആശാറാമിനെ വിചാരണയ്ക്കായി ഹാജരാക്കുമ്പോഴും നഗരത്തില്‍ നിയന്ത്രണങ്ങളും മറ്റും ആവശ്യമായി വരുന്നുണ്ടെന്നും പോലീസ് പറയുന്നു.

asaram-bapu

ഇതേ കാരണത്താല്‍ 2015ല്‍ വിചാരണ ജയില്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശാറാം ഇക്കാര്യത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് വിചാരണ കോടതിയിലേക്ക് മാറ്റുകയായിരുന്നു. അനുയായികളോടും മാധ്യമങ്ങളോടും സംസാരിക്കരുതെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു കോടതി ഉത്തരവ്.

2013 ഓഗസ്ത് 31 മുതല്‍ ആശാറാം പോലീസ് പിടിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലായിരുന്നു അറസ്റ്റ്. ഇതിനുശേഷം ആശാറാമിന് ജാമ്യം ലഭിച്ചിട്ടില്ല. കേസിലെ സാക്ഷികളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ആശാറാമിന്റെ അനുയിയി നേരത്തെ അറസ്റ്റിലായിരുന്നു.

English summary
Cops file plea in Rajasthan HC for shifting Asaram’s trial to jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X