Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൃതിയുടെ കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; മകന്‍ രാഷ്ട്രപതിക്ക് കത്തെഴുതി

ആഗ്ര: സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് മരിച്ച ഡോക്ടറുടെ മകന്‍ രാഷ്ട്രപതിക്ക് കത്തെഴുതി. ഡോക്ടറുടെ മരണവുമായി ബന്ധപെട്ട് എഫ്‌ഐആര്‍ തയ്യാറാക്കിയ പോലീസ് സ്‌റ്റേഷനിലെ ഇന്‍ ചാര്‍ജ്ജ് തെറ്റായ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ പ്രേരിപ്പിച്ചു എന്നാണ് ആക്ഷേപം.

മരിച്ച ഡോക്ടര്‍ രമേശ് നാഗറിന്റെ മകന്‍ അഭിഷേക് നാഗറാണ് നീതി ആവശ്യപെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയത്. മന്ത്രി തങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. മന്ത്രിയുടെ വാഹന വ്യൂഹമാണ് അപകടത്തിന് പിന്നലെന്നാണ് ആരോപണമെങ്കിലും സ്മൃതി ഇറാനി അത് നിഷേധിച്ചിരുന്നു.

Smriti Irani

മരിച്ച ഡോക്ടറുടെ 12 വയസ്സുള്ള മകള്‍ സാന്‍ഡിയ മന്ത്രിയെ വ്യക്തമായി കണ്ടതായി പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിറ്റേദിവസം മന്ത്രിയുടെ വാഹനവ്യൂഹമല്ല അപകടത്തിന് പിന്നിലെന്ന് മധുര പോലീസ് അറിയിക്കുകയായിരുന്നു.

അപകടം നടന്നതിനു ശേഷം മന്ത്രി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ഛനേയോ കുട്ടികളെയോ കണ്ടില്ലെന്ന് നടിച്ച് മന്ത്രി ദില്ലിയിലേക്ക് പോകുകയായിരുനെന്നും കുട്ടി കത്തില്‍ പറയുന്നു. ഇതിനെല്ലാം പുറമേ താന്‍ കണ്ടിട്ടു പോലുമില്ലാത്ത കാറിന്റെ നമ്പര്‍ പറയാന്‍ നിര്‍ബന്ധിച്ചു എന്നും രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറയുന്നു.

മാര്‍ച്ച് അഞ്ചിന് രാത്രി ആഗ്രയിലെ യമുന എക്‌സ്പ്രസ് വേയില്‍ വെച്ചാണ് അപകടമുണ്ടായത്. സമൃതി ഇറാനിക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കുട്ടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+