കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുറോഡില്‍ ടെക്കിയുടെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു; പ്രണയ നൈരാശ്യമെന്ന് സൂചന

  • By Anwar Sadath
Google Oneindia Malayalam News

പൂനെ: ബെംഗളുരു സ്വദേശിനിയായ വനിതാ ടെക്കിയെ പൂനെയില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. പോലീസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. നിര്‍ണായകമായ ചില തെളിവുകള്‍കൂടി ശേഖരിക്കുന്നതോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

വെള്ളിയാഴ്ച രാത്രിയ തലവാദിയില്‍ വെച്ചാണ് അന്തരാ ദാസ് എന്ന യുവതിയെ അജ്ഞാതന്‍ കൊലപ്പെടുത്തിയത്. പ്രതിയെ പിടികൂടാനായി പോലീസ് സംഘം ബെംഗളുരുവിലേക്ക് പോയതായാണ് സൂചന. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയയാളാണ് കൊലപാതകം നടത്തിയതെന്ന് പൂനെ റൂറല്‍ എസ് ജയ് യാദവ് പറഞ്ഞു.

murder-first-night

പൂനെയില്‍ എത്തുന്നതിന് മുന്‍പ് ബെംഗളുരുവിലെ ഒരു സ്ഥാപനത്തില്‍ ആറുമാസത്തോളം അന്തര ജോലി ചെയ്തിരുന്നതായി സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇവിടെവെച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുമായി കണ്ടുമുട്ടിയത്. ഇതിനുശേഷം പ്രതി അന്തരയെ പിന്തുടര്‍ന്നതായാണ് പോലീസ് സംശയിക്കുന്നത്.

അന്തരയ്ക്ക് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകാന്‍ ട്രാന്‍സ്‌പോര്‍ട്ട് ലഭിച്ചിരുന്നില്ല. സംഭവ ദിവസം മറ്റൊരു സുഹൃത്തിന്റെ അടുക്കലേക്ക് പോകാനായി ഓട്ടോറിക്ഷയ്ക്ക് കാത്തുനില്‍ക്കുമ്പോഴായിരുന്നു കൊലപാതകം. പ്രതി എങ്ങിനെയാണ് കൃത്യമായി യുവതിയുടെ സ്ഥലം കണ്ടുപിടിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

English summary
Cops identify suspect in Pune techie's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X