Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ പോത്തുകളെ കിട്ടി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മന്ത്രി അസം ഖാന്റെ കാണാതായ പോത്തുകളെ തിരിച്ച് കിട്ടി. പൊലീസ് നടത്തിയ 24 മണിയ്ക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പോത്തുകളെ കണ്ടെത്തിയത്. കാണാതായ ഏഴ് പോത്തുകളെയാണ് പൊലീസ് കണ്ടെത്തിയത്. രാംപൂരിലെ ഫാം ഹൗസില്‍ നിന്നാണ് പോത്തുകള്‍ മോഷണം പോയത്

രാംപൂരിന് ചുറ്റുമുള്ള കശാപ്പ ശാലകള്‍, ഡയറി ഫാമുകള്‍, എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങള്‍ പൊലീസ് പരിശോധിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പോത്തിനെ അന്വേഷിച്ചത്. ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പോത്തുകളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Azam Khan

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഫാം ഹൈസിലെ മതിലിന്റെ ഇഷ്ടിക ഇളക്കിയാണ് കള്ളന്‍മാര്‍ അകത്ത് കടന്നത്. പ്രദേശത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കുറ്റകരമായ അനാസ്ഥ കാട്ടിയതിന് സ്ഥലം മാറ്റി. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകാനാണ് സാധ്യത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+