കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയ രാജ്ഭവന് മുമ്പില്‍ സംഘര്‍ഷം: പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു, ലാത്തിച്ചാര്‍ജ്.. കണ്ണീര്‍വാതകം..

Google Oneindia Malayalam News

ഷില്ലോങ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മേഘാലയയിലെ പ്രതിഷേധം അക്രമാസക്തമാകുന്നു. ഷില്ലോങ് രാജ് ഭവന് മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പോലീസിനെതിരെ കല്ലേറുണ്ടായതോട പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. മുസ്ലിങ്ങളെ ഒഴിവാക്കി പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് പൗരത്വ ഭേദഗതി നിയമം. വെള്ളിയാഴ്ച ശക്തമായ പ്രതിഷേധങ്ങളാണ് ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ടത്.

 സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ തിടുക്കം കാണിച്ചിരുന്നെങ്കില്‍ നന്നായേനെ; കേന്ദ്രത്തിനെതിരെ മായാവതി സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ തിടുക്കം കാണിച്ചിരുന്നെങ്കില്‍ നന്നായേനെ; കേന്ദ്രത്തിനെതിരെ മായാവതി

മേഘാലയയില്‍ കഴിഞ്ഞ രണ്ട് ദിവസമായി മൊബൈല്‍ ഇന്റര്‍നെറ്റ്- എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നിട്ടുപോലും ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന ക്രമസമാധാന നില നിയന്ത്രിക്കുന്നതിനായി വ്യാഴാഴ്ച വൈകിട്ടാണ് 48 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ്- എസ്എംഎസ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയത്.

cabprotest-157

ഇതിന് പുറമേ സുരക്ഷാ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുമെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതോടെ വ്യാഴാഴ്ച രാത്രി 10 മണി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരികയും ചെയ്തുു. എസ്എംഎസിന് പുറമേ വാട്സ്ആപ്പ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകസായ ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവ വിവരങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിമെന്ന് ഹോം സെക്രട്ടറി സിവിഡി ദിയെഗ്‍ഡോ ചൂണ്ടിക്കാണിക്കുന്നു. നഗരത്തിലെ പത്തോളം പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്.

English summary
Cops Resort to Teargas, Lathi-charge after Protesters Pelt Stones Outside Meghalaya Guv's ResidenceCops Resort to Teargas, Lathi-charge after Protesters Pelt Stones Outside Meghalaya Guv's Residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X