ബീപ് ഗാനം: ചിമ്പുവിനെ 'കാണാനില്ല'...? അറസ്റ്റിനുറച്ച് ചെന്നൈ പോലീസ്, കുടുക്കിയത് സിപിഎമ്മോ?
ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരം ചിമ്പു എന്ന ചിലമ്പരശനെ പോലീസ് അറസ്റ്റ് ചെയ്യുമോ? ആരാധകര്‍ ആകാംക്ഷയോടേയും ആധിയോടേയും നോക്കിയിരിയ്ക്കുന്നത് അതിനാണ്.
വിവാദമായ 'ബീപ് ഗാന'ത്തിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ചിമ്പുവിനും സംഗീത സംവിധായകന് അനിരുദ്ധിനും എതിരേയുള്ള കേസ്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി 11 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.
ചിമ്പുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിക്കഴിഞ്ഞ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ അതിന് ചിമ്പുവിനെ കണ്ടെത്തേണ്ടേ...? എവിടെയാണ് ചിമ്പു ഇപ്പോഴുളളതെന്ന് ആര്‍ക്കും അറിയില്ലത്രെ!!!

ബീപ് ഗാനം
സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ബീപ് ഗാനം എന്നാണ് ആരോപണം. ഈ വിഷയത്തില്‍ ചിമ്പുവിനും സംഗീത സംവിധായകന് അനിരുദ്ധിനും എതിരെയാണ് പരാതികള്‍.

പോലീസ് റെയ്ഡ്
കഴിഞ്ഞ ദിവസം ചിമ്പുവിനെ തേടി പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ചിമ്പുവിനെ കണ്ടെത്താനായില്ല.

മുന്‍കൂര്‍ ജാമ്യം
വിഷയം വലിയ വിവാദമായപ്പോള്‍ അറസ്റ്റ് ഭയന്ന് തന്നെയാണ് ചിമ്പു മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു.

പോലീസ് ഉറച്ച് തന്നെ?
ചിമ്പുവിനെ പിടികൂടിയേ അടങ്ങൂ എന്നാണ് ഇപ്പോള്‍ ചെന്നൈ പോലീസിന്റെ നിലപാട്. ഇതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഫോണ്‍ ട്രാക്കിങ്
ചിമ്പു ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയാല്‍ സൈബര്‍ ക്രൈം പോലീസ് മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നാണ് വിവരം.

വിമാനത്താവളത്തിലും പോലീസ്
ചിമ്പു രാജ്യം വിടാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് തടയുന്നതിനായി ചെന്നൈ വിമാനത്താവളത്തിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അനിരുദ്ധ് ഇവിടെയില്ല
സംഗീത സംവിധായകന് അനിരുദ്ധ് ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല. സംഗീത പരിപാടിയ്ക്കായി ടൊറന്റോയില്‍ ആണ് ഉള്ളത്. മടങ്ങിയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ അനിരുദ്ധിനെ പിടികൂടാനാണ് നീക്കം.

പിന്നില്‍ സിപിഎം?
ചിമ്പുവിനേയും അനിരുദ്ധിനേയും ഇപ്പോള്‍ ഇങ്ങനെയൊരു വിവാദത്തില്‍ പെടുത്തിയത് സത്യത്തില്‍ ആരാണ്? സിപിഎം ആണോ? സിപിഎമ്മിന്റെ സ്ത്രീ സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷനാണ് വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത്.

ഹാജരാകണം
ജനുവരി 2 ന് റേസ് കോഴ്സ് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ചിമ്പുവിനോടും അനിരുദ്ധിനോടും പോലീസ് അവസാനമായി ആവശ്യപ്പെട്ടിട്ടുള്ളത്.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications