Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലി കൊടുത്തില്ല; പോലീസ് തീകൊളുത്തി!

delhi
ദില്ലി: കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ച മധ്യവയസ്‌കനെ പോലീസുകാര്‍ ചേര്‍ന്ന് തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. തെക്കന്‍ ദില്ലിയിലെ ഖാന്‍പൂരിലാണ് സംഭവം. ഉദയ് ചന്ദ് എന്ന 48 കാരനാണ് രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ആക്രമണത്തിന് ഇരയായത്. 85 ശതമാനം പൊള്ളലേറ്റ ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിടുന്നതിനായി 20000 രൂപ കൈക്കൂലി കൊടുക്കാത്തതിനാണ് ഉദയ് ചന്ദിനെ പോലീസുകാര്‍ തീക്കൊളുത്തിയത്. ശനിയാഴ്ചയാണ് ഇയാളഎ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ചയും ഇയാളുടെ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

രാജ്കുമാര്‍, സുരേന്ദ്ര എന്നീ രണ്ട് പോലീസുകാരാണ് ഉജയ് ചന്ദിനെ ആക്രമിച്ചതെന്ന് മകന്‍ നവീന്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് പണം ആവശ്യപ്പെട്ട് ഇവര്‍ രണ്ടുപേരും നവീന്റെ ഓട്ടോ തടഞ്ഞുനിര്‍ത്തിയത്. ഇവര്‍ നവീനെ ഭീഷണിപ്പെടുത്തി. ശനിയാഴ്ചയും ഇവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ നവീന്‍ അച്ഛനായ ഉദയ് ചന്ദിനെ വിളിച്ചുവരുത്തുകയായിരുന്നു. ടാക്‌സി ഡ്രൈവറാണ് ആക്രമണത്തിന് ഇരയായ ഉദയ് ചന്ദ്.

വാക്കുതര്‍ക്കത്തിനിടയില്‍ പോലീസുകാര്‍ ഉദയ് ചന്ദിനെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+