കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി എംഎല്‍എമാരെ നിരീക്ഷിക്കാന്‍ പോലീസുകാര്‍... താമസം ഹയാത്ത് ഹോട്ടലിലേക്ക് മാറ്റി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കുന്നതിനായി നെട്ടോട്ടമോടി എന്‍സിപി. എംഎല്‍എമാരെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് അവര്‍. അതേസമയം ശിവസേന എംഎല്‍എമാരെ ഹോട്ടല്‍ ലെമണിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം അജിത് പവാറിന് എന്‍സിപി എംഎല്‍എമാരുടെ പിന്തുണയില്ലെന്ന് മജീദ് മേമന്‍ പഞ്ഞു. എന്‍സിപി യോഗത്തിലെ ഹാജര്‍ ഷീറ്റ് മാത്രമാണ് അജിത് പവാര്‍ സമര്‍പ്പിച്ചതെന്നും മേമന്‍ ആരോപിച്ചു.

1

ഇതിനിടെ പോലീസുകാര്‍ വേഷം മാറി എന്‍സിപി എംഎല്‍എമാര്‍ ആദ്യം താമസിച്ച ഹോട്ടല്‍ റിനൈസെന്‍സില്‍ എത്തിയിരുന്നുവെന്ന് ജിതേന്ദ്ര അഹവാദ് ആരോപിച്ചു. ഇവര്‍ യൂണിഫോമില്‍ അല്ല എത്തിയത്. എംഎല്‍എമാരെ കുറിച്ച് വിവരങ്ങള്‍ ബിജെപിക്ക് കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ വരുന്നതെന്നും അഹവാദ് പറഞ്ഞു. അതേസമയം ആര്‍എസ്എസ് ഇപ്പോഴും തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് ശിവസേന പറഞ്ഞു.

ആര്‍എസ്എസ് ഇപ്പോഴും ചര്‍ച്ചയ്ക്ക് വരുന്നത് കൊണ്ട് കാര്യമില്ല. ഒരുപാട് വൈകിപോയി. കാര്യങ്ങള്‍ കൈവിട്ട് കഴിഞ്ഞു. അവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ശരത് പവാര്‍ ഞങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്നുണ്ടെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ബിജെപിക്കെതിരെ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നിതിന്‍ ഗഡ്കരിയെയും പിയൂഷ് ഗോയലിനെയും അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

അമിത് ഷാ ചുമതലപ്പെടുത്തിയ കേന്ദ്ര മന്ത്രിമാര്‍ അടുത്ത ദിവസം തന്നെ ദേവേന്ദ്ര ഫട്‌നാവിസിനെയും ചന്ദ്രകാന്ത് പാട്ടീലിനെയും കാണും. എംഎല്‍എമാരെ കൂറുമാറ്റാന്‍ ഇവരും രംഗത്തുണ്ടാവുമെന്നാണ് സൂചന. അതിനിടെ അജിത് പവാറിന്റെ കൂറുമാറ്റത്തിന് ചുക്കാന്‍ പിടിച്ച ധനഞ്ജയ് മുണ്ടെ എന്‍സിപി പാളയത്തില്‍ തിരിച്ചെത്തി. അപ്രതീക്ഷിത നീക്കമായിരുന്നു. താന്‍ ശരത് പവാറിനൊപ്പമാണെന്നും, പാര്‍ട്ടി നിലപാട് അംഗീകരിക്കുമെന്നും മുണ്ടെ ട്വീറ്റ് ചെയ്തു.

 ശരത് പവാര്‍ തന്നെ നേതാവെന്ന് അജിത് പവാര്‍.... പക്ഷേ സര്‍ക്കാരുണ്ടാക്കുന്നത് ബിജെപി!! ശരത് പവാര്‍ തന്നെ നേതാവെന്ന് അജിത് പവാര്‍.... പക്ഷേ സര്‍ക്കാരുണ്ടാക്കുന്നത് ബിജെപി!!

English summary
cops spying mlas in hotel says ncp mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X