കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15കാരി പൂവാലനെ ചെരുപ്പ് കൊണ്ട് തല്ലി, പൂവാലന്‍ കുത്തി, പൊലീസ് കണ്ണടച്ചു

Google Oneindia Malayalam News

മുംബൈ: ശല്യം ചെയ്ത പൂവാലനെ ചെരുപ്പ് കൊണ്ട് തല്ലിയ പെണ്‍കുട്ടിയെ കുത്തി പൂവാലന്‍ പകവീട്ടി. പത്താംക്ളാസുകാരിയായ പെണ്‍കുട്ടിയെയാണ് പൂവാലന്‍ കുത്തിയത്. 20കാരനായ യുവാവ് ശല്യം ചെയ്യുന്നെന്ന് കാട്ടി കുട്ടിയും മാതാപിതാക്കളും മാന്‍വേല്‍പദ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് പരാതി ഗൗരവമായി എടുത്തില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയ പെണ്‍കുട്ടിയെ പൂവാലന്‍ ശല്യം ചെയ്തു. 20കാരനായ പൂവാലനെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വച്ച് പെണ്‍കുട്ടി ചെരുപ്പ് കൊണ്ട് തല്ലി. നിലത്ത് വീണ യുവാവിന്റെ നെറ്റി പൊട്ടി. ഈ സംഭവത്തിലുള്ള പ്രതികാരമായാണ് പൂവാലന്‍ പെണ്‍കുട്ടിയെ കുത്തിയത്.

Crime

വിരാറിലെ നാന നാനി പാര്‍ക്കിനടുത്താണ് പെണ്‍കുട്ടിയുടെ വീട്. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് എത്തിയ പെണ്‍കുട്ടിയെ പതുങ്ങിയിരുന്ന പൂവാലന്‍ ആക്രമിയ്ക്കുകയായിരുന്നു. കഴുത്തില്‍ തൂവാല കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച ശേഷം വയറില്‍ കുത്തി.പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും യുവാവ് സ്ഥലം വിട്ടു. പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു മുന്‍പ് യുവാവ് താമസിച്ചിരുന്നത്. എന്നാല്‍ ഇരു കുടുംബംഗങ്ങളും തമ്മില്‍ വഴക്കിട്ടതോടെ യുവാവും കുടുംബവും സ്ഥലം മാറുകയായിരുന്നു.

English summary
A 15-year-old girl leaving for school on Monday morning was gagged and stabbed in the staircase of her building in Virar by a youth known to her and her family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X