മാവോയിസ്റ്റുകളുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസുക്കാരുടെ രക്തം
വിശാഖപട്ടണം: മാവോയിസ്റ്റുകളും പോലീസുക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ മാവോയിസ്റ്റുകളുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ട് പോലീസുക്കാര്‍ രക്തം ദാനം ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജികെ വീഥി മണ്ടാലിലെ പെടാപാടു എന്ന സ്ഥലത്ത് വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.
ചീപ്പുരുഗൊണ്ടി കാട്ടില്‍ വച്ച് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ പോലീസ് പിടിയിലായിരുന്നു. വെടിയേറ്റ ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇവര്‍ക്ക് രക്തം വേണമെന്ന് അറിയിച്ചത്. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയ പോലീസുക്കാര്‍ തന്നെയാണ് ഇവര്‍ക്ക് രക്തം ദാനം നല്‍കിയത്. ഇവരെ പോലീസ് ഡിപാര്‍ട്ട്‌മെന്റ് അഭിനന്ദിച്ചു.


Click it and Unblock the Notifications