Get Updates
Get notified of breaking news, exclusive insights, and must-see stories!

കോര്‍ബെവാക്‌സിന് ബൂസ്റ്റര്‍ ഡോസ് അംഗീകാരം; 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാം

ദില്ലി: ബയോളജിക്കല്‍ ഇയുടെ കൊവിഡ് 19 വാക്‌സിന്‍ കോര്‍ബെവാക്‌സ് 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചു. ഇന്ത്യയുടെ ഡ്രഗ്സ് റെഗുലേറ്റര്‍ ( ഡി സി ജി ഐ )ഏപ്രില്‍ അവസാനത്തോടെ 5 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബെവാക്‌സ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതുവരെ 12-14 പ്രായത്തിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരുന്നത്.

മെയ് മാസത്തില്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ചരക്ക് സേവന നികുതി ഉള്‍പ്പെടെ കോര്‍ബെവാക്‌സിന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി ബയോളജിക്കല്‍ ഇ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചത്. ഇന്ത്യയില്‍ 12-നും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പ് ആരംഭിച്ച മാര്‍ച്ചില്‍, കോര്‍ബെവാക്സ് വാക്സിനാണ് ഉപയോഗിച്ചത്. സര്‍ക്കാരിന്റെ വാക്സിനേഷന്‍ പ്രോഗ്രാമിനായി അതിന്റെ വില 145 ആയി നിജപ്പെടുത്തിയിരുന്നു.

covid

കോര്‍ബെവാക്സിന്റെ വികസനത്തിനായി ബയോളജിക്കല്‍ ഇ ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിന്‍ എന്നിവയുമായി സഹകരിച്ചിരുന്നു. വാക്‌സിനേഷനായി അടിയന്തര അനുമതി നല്‍കുന്നതിന് മുമ്പ് 5-12 വയസും 12-18 വയസും പ്രായമുള്ള 624 കുട്ടികളില്‍ ഫേസ് 1, 2 മള്‍ട്ടി-സെന്റര്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയതായി കമ്പനി അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധികയാണ്. ഈ സാഹതര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് ആകെ 4033 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 18ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്സിനേഷന്‍, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തിലും കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തേയും ജില്ലകളുടേയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. വാക്സിനേഷന്റെ പുരോഗതിയും ചര്‍ച്ച ചെയ്തു. കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും പ്രിക്കോഷന്‍ ഡോസും എടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്സിനും പ്രിക്കോഷന്‍ ഡോസും കൃത്യമായ ഇടവേളകളില്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തല്‍. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+