Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകാരോഗ്യ സംഘടനയിൽ കാതലായ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത് അത്യാവശ്യം: ഡോ. ഹർഷവർദ്ധൻ

ദില്ലി: മറ്റ് പല രാജ്യങ്ങളെയും പോലെ തന്നെ ലോക ആരോഗ്യ സംഘടനയിൽ കാതലായ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത് അടിയന്തിര ആവശ്യമെന്ന് ഇന്ത്യയും വിശ്വസിക്കുന്നതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ. ഭാവിയിൽ മഹാമാരികൾ ഉണ്ടാകാൻ ഇടയായാൽ സമയോചിതവും, കേന്ദ്രീകൃതവും, മികച്ചതുമായ പ്രതികരണം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷാങ്ഹായി സഹകരണ സംഘടനയിലെ (SCO) ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി. ആരോഗ്യ മേഖലയിലെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിൽ വലിയതോതിലുള്ള സഹകരണം വേണ്ടതിന്റെ ആവശ്യകത, കോവിഡ് മഹാമാരി വെളിവാക്കിയതായും കേന്ദ്ര ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു.

 harsh-vardhan

നമ്മുടെ അനുഭവങ്ങൾ, അറിവുകൾ, മികച്ച മാതൃകകൾ, നൂതനാശയങ്ങൾ എന്നിവ പൊതുജനാരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനായി പരസ്പരം കൈമാറേണ്ടത് അഭികാമ്യമാണ്. പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപത്തിന് മികച്ച പരിഗണന നൽകുന്നതിനൊപ്പം, ആഗോള പങ്കാളിത്തങ്ങളെ തുടർച്ചയായി ശാക്തീകരിക്കുകയും , വെല്ലുവിളികൾ ഒഴിവാക്കുകയും ലഘൂകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ആരോഗ്യ പ്രവർത്തകരുടെ ലഭ്യത,മികച്ച വിന്യാസം എന്നിവയ്ക്കായുള്ള സ്ഥാപന ചട്ടക്കൂടിന് രൂപം നൽകേണ്ടതിനായി ബഹുമുഖതല സമീപനം ആവശ്യമാണ്. ഉദാഹരണമായി ഒരു നഴ്സിംഗ് സേവന കൈമാറ്റ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യ നിലവിൽ ജപ്പാനുമായി സഹകരിക്കുന്നുണ്ട്. യുകെ മറ്റ്, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ എന്നിവയുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    SCO യ്ക്ക് കീഴിൽ പാരമ്പര്യ വൈദ്യവുമായി ബന്ധപ്പെട്ട ഒരു വിദഗ്ധ കർമ്മ സംഘത്തിന് രൂപം നൽകണമെന്ന നിർദ്ദേശം ഉൾക്കൊള്ളുന്ന കരട് ഇന്ത്യ കഴിഞ്ഞവർഷം വിതരണം ചെയ്തിരുന്നു . ഇതുമായി ബന്ധപ്പെട്ട രീതികളെ പറ്റി ചർച്ച ചെയ്യാനും അവയ്ക്ക് അന്തിമ രൂപം നൽകാനും ലക്ഷ്യമിട്ട് ഒരു യോഗം ഡോക്ടർ ഹർഷവർധൻ വിളിച്ചുചേർത്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+