കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊര്‍ജ മേഖലയും തകര്‍ന്നടിഞ്ഞു.... 7 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക്, മാന്ദ്യം കടുക്കുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മയ്‌ക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നു. ഊര്‍ജ തൊഴില്‍ മേഖലയെയും മാന്ദ്യം ബാധിച്ചിരിക്കുകയാണ്. കല്‍ക്കരി, ഇന്ധന, ഊര്‍ജ മേഖലയിലെ വളര്‍ച്ച സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ജൂലായ് മാസത്തില്‍ ഇത് 2.1 ശതമാനം വളര്‍ച്ചയിലെത്തി നില്‍ക്കുകയാണ്. ഒരു വര്‍ഷം മുമ്പ് 7.3 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. ഇവിടെ നിന്നാണ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.

1

പ്രധാനമായും എട്ട് ഊര്‍ജ മേഖലകളെയാണ് വളര്‍ച്ചാ നിരക്കിനായി പരിഗണിച്ചത്. ഏപ്രില്‍ ജൂലായ് മാസത്തില്‍ ഊര്‍ജ മേഖലയുടെ ഔട്ട്പുട്ട് മൂന്ന് ശതമാനമായി ഉയരുകയും ചെയ്തു. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് ഊര്‍ജ കാര്യങ്ങള്‍ക്കായി കണക്കാക്കുന്നത്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നെഗറ്റീവ് വളര്‍ച്ചയാണ് ഉള്ളത്.

ജൂണിലാണ് ഈ മേഖല ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. അതേസമയം ഉല്‍പ്പാദനത്തിന്റെ കണക്കുകള്‍ ഈ മാസം അവസാനം പുറത്തുവിടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അതേസയം സമീപകാലത്തൊന്നും നേരിട്ടാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ഇന്ത്യയുടെ തൊഴില്‍ മേഖല നേരിടുന്നത്. വാഹന വിപണന മേഖലയില്‍ മാന്ദ്യം ശക്തമായതോടെ നിരവധി പേരെയാണ് പിരിച്ചുവിട്ടത്. അടുത്തിടെ വളര്‍ച്ച കൈവരിക്കുന്നതിനായി ധനമന്ത്രി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ജിഡിപി നിരക്കിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അഞ്ച് ശതമാനം വളര്‍ച്ചയായിരുന്നു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഉണ്ടായിരുന്നത്. 2013 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചാ നിരക്കായിരുന്നു ഇത്. കാര്‍ വിപണന മേഖല മുതല്‍ ബിസ്‌കറ്റ് മേഖല വരെ തകര്‍ന്ന് തരിപ്പണമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ പല കമ്പനികളും നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!

English summary
core sector growth slows down to record low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X