Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം,മരണം 80 കടന്നു, 850 ഓളം പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ- കൊല്‍ക്കത്ത കോറമണ്ഡല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 850ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം, 80ൽ കൂടുതൽ പേര്‍ മരിച്ചതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ രണ്ടാമത്തെ ട്രാക്കിലേക്ക് തെറിച്ചുവീണിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനില്‍ നിന്നും ചെന്നൈയിലേക്കുള്ള കോറമണ്ഡല്‍ എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.

Coromandel Express

ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹാനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്, മറിഞ്ഞ ട്രെയിനിന്റെ കോച്ചുകള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ മരണപ്പെട്ടതായും സൂചനയുണ്ട്. കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റ യാത്രക്കാരെ ബാലസോര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അപകടസ്ഥലത്തേക്ക് ടീമുകളെ അയച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ (എസ്ആര്‍സി) ഓഫീസ് അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അഗ്‌നിശമന സേനയ്ക്കൊപ്പം എസ് ആര്‍ സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി നിയോഗിച്ചു.

സ്ഥലത്ത് വെളിച്ചക്കുറവുള്ളതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനറേറ്ററുകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്ന് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. 15 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ സോറോയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുന്നുണ്ടെന്നും ഒഡീഷയിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അഡീഷണല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

ബാലസോറിലെ ജില്ലാ മജിസ്ട്രേറ്റിനോട് അപകടസ്ഥലത്ത് എത്താനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പാടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂട്ടിയിടിച്ചതിന് ശേഷം കോറോമാണ്ഡല്‍ എക്സ്പ്രസിന്റെ എഞ്ചിന്‍ ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കയറിയതായുള്ള ചിത്രങ്ങല്‍ പുറത്തുവന്നിട്ടുണ്ട്.

സൗത്ത് വെസ്റ്റേൺ റെയിൽവേ സജ്ജീകരിച്ച ഹെൽപ്പ് ലൈൻ നമ്പറുകൾ:

ബംഗളൂരു : 080-22356409

ബംഗാർപേട്ട്: 08153 255253

കുപ്പം : 8431403419

എസ്എംവിബി : 09606005129

കെജെഎം :+91 88612 03980

ഹൗറ ഹെൽപ്പ് ലൈൻ നമ്പർ: 033-26382217

ഖരഗ്പൂർ ഹെൽപ്പ് ലൈൻ നമ്പർ: 8972073925 & 9332392339

ബാലസോർ ഹെൽപ്പ് ലൈൻ നമ്പർ: 8249591559 & 7978418322

ഷാലിമാർ ഹെൽപ്പ് ലൈൻ നമ്പർ: 9903370746

ഭുവനേശ്വര്‍ - 8455889922

ഖുദ്ര റോഡ് - 6370108046

ഫല്‍സ - 8975881006

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+