കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ രണ്ട് ലക്ഷം കടന്നു; പ്രതിദിനം 8000 ലധികം കേസുകള്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായി വര്‍ധിക്കുന്നു. നിലവില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 1,98,706 പേര്‍ക്കായിരുന്നു ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇന്ത്യയിലെ നിരക്ക് കുത്തനെ ഉയര്‍ന്നത്.

ദുബായിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു! 26 വയസ്സ്, യുവതി അർബുദരോഗിദുബായിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു! 26 വയസ്സ്, യുവതി അർബുദരോഗി

രണ്ട് ലക്ഷം

രണ്ട് ലക്ഷം

ഇന്ത്യയിലെ കൊവിഡ് ബാധിര്‍ രണ്ട് ലക്ഷം കടന്നതോടെ ആകെ രോഗികളുടെ എണ്ണം 2,00,327 പേരായി. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിത്തുന്നത്. രാജ്യത്ത്
5598 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച്ചയും 2000 ലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ല ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72300 ആയിരിക്കുകയാണ്. പുതിയതായി 103 പേര്‍ മരണപ്പെട്ടതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് 2455 പേര്‍ മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1109 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 41986 ആയി.

 തമിഴ്‌നാട്

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ ഇന്നലെ 1091 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ആകെ കൊവിഡ് ബാധിതര്‍ 24,586 ആയിരിക്കുകയാണ്. 13 മരണങ്ങളും സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 197 ആയി. 10680 സജീവ രോഗികകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരേയും 13706 രോഗികള്‍ രോഗമുക്തി നേടി.

 മരണനിരക്ക്

മരണനിരക്ക്

രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ പകുതിയും പ്രായം കൂടിയവരാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് കുറഞ്ഞ് വരികയാണെന്നും ആഗോള തലത്തില്‍ കൊവിഡ് മരണനിരക്ക് 6.13 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് 2.28 ശതമാനമാണ്. രാജ്യത്തെ ഓരോ രണ്ട് കൊവിഡ് മരണങ്ങളിലും പ്രായമേറിയ ആളാരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 ജനസംഖ്യ

ജനസംഖ്യ

രാജ്യത്തെ കൊവിഡ് ബാധിതരുടെ കണക്കുമായി ഇത് താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാംസ്ഥാനത്താണെങ്കിലും മറ്റ് രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യരുതെന്നും രാജ്യത്തെ ആകെ ജനസംഖ്യ കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam
എട്ടായിരത്തിലധികം കേസുകള്‍

എട്ടായിരത്തിലധികം കേസുകള്‍

ഇക്കഴിഞ്ഞ 10 ദിവസങ്ങളിലായി ഇന്ത്യയില്‍ അനുദിനം 6300 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇ്ത് ഓരോ ദിവസവും 8 കേസുകളായി വര്‍ധിച്ചു. ജൂണ്‍ 1 നാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. 8392 പേര്‍ക്കാണ് 1 ന് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

https://malayalam.oneindia.com/news/wayanad/rahul-gandhi-will-distribute-online-study-material-for-students-in-wayanad-249656.html

English summary
covid-19 Cases In India crossed 2 Lakh Mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X