കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ കേസുകള്‍ ഉയരുന്നു; കൂടുതല്‍ നിയന്ത്രണങ്ങളുമായി പഞ്ചാബ്‌ സര്‍ക്കാര്‍

Google Oneindia Malayalam News

ചണ്ടിഗര്‍: ദില്ലി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരവെ സംസ്ഥാനത്ത്‌ ആളുകള്‍ ഒത്തു കൂടുന്നതില്‍ നിയന്ത്രണം പ്രഖ്യാപിച്ച്‌ പഞ്ചാബ്‌ സര്‍ക്കാര്‍. മാര്‍ച്ച്‌ 1മുതല്‍ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ നിയന്ത്രണം നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചാബ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

അകത്തുള്ള പരിപാടികളില്‍ 100 പേര്‍ക്കും പുറത്തുള്ള പരിപാടികളില്‍ 200 പേര്‍ക്കുമാണ്‌ ഒത്തുചേരാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌.സംസ്ഥാനത്തെ ജനങ്ങള്‍ മാസ്‌ക്‌ നിര്‍ബന്ധമായി ധരിക്കണമെന്നും സമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും പഞ്ചാബ്‌ മുഖ്യമന്ത്രി അമരേന്ദര്‍ സിങ്‌ നിര്‍ദേശിച്ചു. സംസ്ഥാനത്തെ ദിനംപ്രതിയുള്ള കോവിഡ്‌ ടെസ്‌റ്റ്‌ 30000 ആയി ഉയര്‍ത്താനും പഞ്ചാബ്‌ സര്‍ക്കാര്‍ തീരുമാനിച്ചു.

amrender singh

നിലവില്‍ അകത്തുള്ള പരിപാടികളില്‍ 200 പേരും പുറത്തുള്ള പരിപാടികളില്‍ 500 പേര്‍ക്കുമാണ്‌ ഒത്തു ചേരാന്‍ സംസ്ഥാനത്ത്‌ അനുമതിയുള്ളത്‌. നിലവില്‍ പഞ്ചാബില്‍ ദിനംപ്രതി 22000 കോവിഡ്‌ ടെസ്‌റ്റുകള്‍ വരെയാണ്‌ നടത്തുന്നതെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു. കോവിഡ്‌ പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ചുരുങ്ങിയത്‌ 15 പേരെയെങ്കിലും കോവിഡ്‌ ടെസ്‌റ്റ്‌ നടത്തുന്നത്‌ നിര്‍ബന്ധമാക്കുമെന്നും പഞ്ചാബ്‌ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

എന്നാല്‍ പഞ്ചാബിലെ പുതിയ നിയന്ത്രണങ്ങള്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷക സമരങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്‌. ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ ദില്ലി അതിര്‍ത്തികളില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ മാസം മുതല്‍ സമരം ചെയ്യുന്നത്‌. പഞ്ചാബ്‌, ഹരിയാന, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളാണ്‌ കൂടുതലായും സമരത്തില്‍ പങ്കെടുക്കുന്നത്‌. പഞ്ചാബ്‌ സര്‍ക്കാരിന്റെ കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ഷക സമരത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിര്‍ശനം ഉയരുന്നുണ്ട്‌.

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mutant virus found again in kerala

English summary
corona cases increasing; Panjab government impose more restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X