• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ: സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് രാജസ്ഥാൻ, രാജ്യത്ത് ആദ്യം! പ്രധാന നഗരങ്ങളടയ്ക്കാൻ ഗുജറാത്ത്!

ദില്ലി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 315 ആയി ഉയര്‍ന്നിരിക്കുകയാണ്. കൊറോണ വ്യാപനം തടയാന്‍ ഞായറാഴ്ച 14 മണിക്കൂര്‍ നീണ്ട ജനതാ കര്‍ഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജസ്ഥാനും ഗുജറാത്തും.

ഞായറാഴ്ച മുതല്‍ രാജസ്ഥാനില്‍ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 31 വരെയാണ് സംസ്ഥാനം നിശ്ചലമാവുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം അറിയിച്ചത്. പാല്‍, പച്ചക്കറി, മരുന്ന് അടക്കമുളള അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ മാത്രമാണ് സംസ്ഥാനത്ത് തുറന്നിരിക്കുകയെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍. സംസ്ഥാനത്തെ വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും 31 വരെ അടച്ചിടും. അതേസമയം അടച്ചിടല്‍ കാരണം ദുരിതത്തിലാകുന്ന പാവപ്പെട്ടവരെ സര്‍ക്കാര്‍ സഹായിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ സര്‍ക്കാര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്കായി ഗോതമ്പും സര്‍ക്കാര്‍ വിതരണം ചെയ്യും.

രാജസ്ഥാനില്‍ ഇതുവരെ 23 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. ഈ സാഹചര്യത്തില്‍ ആളുകള്‍ വീടിനകത്ത് തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ വൈറസ് ബാധ നിയന്ത്രണാതീതമാകും എന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഗുജറാത്തും കൊറോണയെ നേരിടാന്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. അഹമ്മദാബാദ്, രാജ്‌കോട്ട് ,സൂറത്ത്, വഡോദര എന്നീ നഗരങ്ങള്‍ അടയ്ക്കും. കടകൾ അടയ്ക്കാനും തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം ഇളവ് നൽകാനും മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

അതിനിടെ ലോകത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12,777 ആയി. ചൈനയില്‍ പുതിയതായി 7 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ മാത്രം മരണസംഖ്യ 5000 കടന്നിരിക്കുകയാണ്. ഇതുവരെ 297,554 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

ജനതാ കർഫ്യൂവിന് 14 മണിക്കൂർ വീട്ടിലിരുന്നാൽ പുറത്തുളള കൊറോണ ചത്ത് പോകുമോ? സത്യമറിയാം

''പാതി കിഡ്നി ഓഫായി കെടക്കണ ഞാനും ദാരിദ്രം തിന്നോണ്ടിരിക്കാടാ സിൽമാനടാ'' കൊറോണക്കാലത്തെ അനുഭവം!

രാഹുൽ ഗാന്ധിക്ക് പിന്നാലെ സോണിയയും, 130 കോടി ജനങ്ങളുളള രാജ്യത്ത് വെറും 15,701 കൊറോണ പരിശോധന!

English summary
Corona: Complete lockdown from March 22 to 31st in Rajastan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X