കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലം കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കി; കേരളത്തിനും തമിഴ്‌നാടിനും പ്രത്യേകം പരാമര്‍ശം

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടം കുടുംബ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും അവര്‍ക്കിടയില്‍ കൂടുതല്‍ അടുപ്പം ഉണ്ടാക്കാനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാതിന്റെ 69 ാം എപിസോഡില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

കഥകളുടെ ചരിത്രവും പുരാതനമാണെന്നും ഒരു ആത്മാവ് ഉള്ളിടത്ത് ഒരു കഥയുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യക്ക് കഥ പറിച്ചിലിന്റെ ഒരു സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MODI

'ഒരു കുടുംബം എന്ന് നിലയില്‍ കഥ പറിച്ചിലിനായി കുറച്ച് സമയം നീക്കി വെക്കുക. അതൊരു അത്ഭുതകരമായ അനുഭവം ആയിരിക്കും. അതേസമയം തന്നെ രാജ്യത്ത് മഹത് വ്യക്തികളുടെ കഥകള്‍ പ്രത്യേകം പരാമര്‍ശിക്കണം.' നരേന്ദ്രമോദി വ്യക്തമാക്കി.

കേരളത്തിലും തമിഴ്‌നാടിനും കഥപറിച്ചിലിന്റെ ഒരു പാരമ്പര്യം തന്നെയുണ്ട്. വില്ലുപാട്ട് എന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ നാടന്‍ കഥകളെ ജനപ്രിയമാക്കുന്നതിനായി നിരവധി വേദികളുമുണ്ട്. ഒരു വിഷയം കണ്ടെത്തുകയും അതിനെ കുറിച്ച് കഥപറയുകയും ചെയ്യുകയും ഇത്തരത്തില്‍ ഓരോ അംഗം ഒരു വിഷയം തെരഞ്ഞെടുത്ത് കഥകള്‍ പറയണമെന്നും നരേന്ദ്രമോദി നിര്‍ദേശിച്ചു. അത് കൊവിഡിനെ കുറിച്ചാകാം, ധീരതയെ കുറിച്ചാവാം... അല്ലെങ്കില്‍ മറ്റേതെങ്കിലുമാകാമെന്നും മോദി വ്യക്തമാക്കി.

നമ്മള്‍ 79 ാം സ്വാതന്ത്രദിനം ആഘോഷിക്കാന്‍ പോകുന്ന വേളയില്‍ എല്ലാ കഥാകാരന്മാരും ബ്രീട്ടിഷ് ഭരണകാലത്തെ പ്രചോദനാത്മക കഥകള്‍ ഉള്‍പ്പെടുത്തി കഥ പറയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് 1857 നും 1947 നും ഇടയിലെ സംഭവങ്ങള്‍. നമുക്ക് അവരെയെല്ലാം കഥകളിലൂടെ പുതിയ തലമുറക്ക് പരിചയപ്പെടുത്താമെന്ന് മോദി പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതില്‍ കര്‍ഷകര്‍ക്ക് ഒരു വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ എതിര്‍പ്പിനേയും കര്‍ഷക പ്രതിഷേധങ്ങളേയും മറികടന്ന രാജ്യസഭയില്‍ കാര്‍ഷിക ബില്ല് പാസാക്കിയതിനെതിരെ രാജ്യമെമ്പാടും കര്‍ഷകപ്രക്ഷേഭം നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കര്‍ഷകരെ പിന്തുണച്ച് നരേന്ദ്രമോദി രംഗത്തെത്തുന്നത്.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വിപണനം നടത്താനുമുള്ള സ്വാതന്ത്രം നല്‍കുക കൂടിയാണ് കാര്‍ഷിക ബില്ലിലൂടെ ചെയ്യുന്നതെന്നും നരേന്ദ്രമോദി വിശദീകരിച്ചു. ഇതിന് പുറമേ ചില കര്‍ഷകരുടെ പ്രചോദനാത്മകമായ കഥകള്‍ പറയുകയും അവരെ പ്രശ്‌സിക്കുക കൂടി മന്‍കി ബാത്തിലൂടെ ചെയ്തു.

ഒരിഞ്ച് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍;മൂന്നാം ദിനവും ട്രെയിന്‍ തടയല്‍; ഷര്‍ട്ട് അഴിച്ച് പ്രതിഷേധംഒരിഞ്ച് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍;മൂന്നാം ദിനവും ട്രെയിന്‍ തടയല്‍; ഷര്‍ട്ട് അഴിച്ച് പ്രതിഷേധം

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചുമുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു

'ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി', പിന്തുണച്ച് ആലപ്പി അഷ്റഫ്'ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി', പിന്തുണച്ച് ആലപ്പി അഷ്റഫ്

English summary
Corona crisis period has served fostering bonding among family members PM Modi on MannKiBaat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X