Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക വേണ്ട, നാം നേരായ പാതയിലാണ്... കൊറോണ മരണം കുറഞ്ഞുവെന്ന് പ്രധാനമന്ത്രി

ദില്ലി: കൊറോണ സാഹചര്യം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തു. 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് നരേന്ദ്ര മോദി ഇന്ന് സംവദിച്ചത്. രാജ്യത്തെ കൊറോണ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചു. ആശങ്ക വേണ്ട, നമ്മള്‍ നേരായ പാതയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

n

Recommended Video

cmsvideo
    Russia to launch world’s first COVID-19 vaccine tomorrow, 12 August | Oneindia Malayalam

    രാജ്യത്തെ കൊറോണ രോഗത്തിന്റെ ഗ്രാഫ് പരിശോധിച്ചാല്‍ ആശ്വസിക്കാന്‍ വകയുണ്ട് എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍ ശരിയായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മോദി പറഞ്ഞു. കൊറോണ രോഗം നിയന്ത്രിക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പങ്ക് വളരെ നിര്‍ണായകമായിരുന്നുവെന്നും മോദി പറഞ്ഞു.

    72 മണിക്കൂറിനകം രോഗം കണ്ടെത്താന്‍ സാധിച്ചാല്‍ ജീവന് അപായം സംഭവിക്കാതെ ചികില്‍സിച്ച് ഭേദമാക്കാന്‍ പറ്റുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗമുള്ളവുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തണമെന്നും നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.

    ഇന്ത്യയില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നുണ്ടെങ്കിലും മരണസംഖ്യ കുറഞ്ഞുവരികയാണ്. മാത്രമല്ല, രോഗം ഭേദമാകുന്നവരുടെ എണ്ണം ദിവസവും വര്‍ധിക്കുന്നുണ്ട്. ഇത് ആശ്വാസകരമാണ്. കൊറോണയെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ഒട്ടേറെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എടുത്തുമാറ്റിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ തുറക്കുന്നതും രാജ്യാന്തര വിമാന സര്‍വീസ് പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടന്നുവരികയാണ്. ഈ രണ്ടു കാര്യങ്ങള്‍ക്കും കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+