കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതഞ്ചലിയുടെ കൊറോണ മരുന്ന്; വിറ്റാമിന്‍ ഗുളികകള്‍ പോലെ മാത്രമേ കാണാന‍് കഴിയുമെന്ന് ആയുഷ് ഉദ്യോഗസ്ഥന്‍

Google Oneindia Malayalam News

ദില്ലി: വിറ്റാമിൻ സി, സിങ്ക്, മറ്റ് മൾട്ടി-വിറ്റാമിൻ ഗുളികകൾ എന്നിവ പോലെ ചികിത്സയുടെ ഒരു സപ്പോര്‍ട്ടിങ് ആയി മാത്രമേ പതഞ്ജലിയുടെ കൊറോണിൻ വിപണനം ചെയ്യാൻ കഴിയൂ എന്ന് ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ. കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പതഞ്ജലി കൊറോണിന്‍ ഗുളിഗകള്‍ പുറത്തിറക്കിയത്. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില്‍ പുറത്തിറക്കിയത്.

കോവിഡ് ചികിത്സയില്‍ കോറോനില്‍ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതായും യോഗ ഗുരു ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തന്നെ സപ്പോട്ടിംഗ് മെഡിസിൻ മാത്രാണ് അല്ലാതെ അതിന്റെ മരുന്ന് എന്ന നിലയിൽ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി ഡയറക്ടര്‍ ഡോ. വൈഎസ് റാവത്തിനെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിറ്റാമിൻ സി, സിങ്ക്, മൾട്ടി-വിറ്റാമിൻ മരുന്നുകൾ എന്നിവ പോലെ മൊത്തത്തിലുള്ള ചികിത്സയെ പിന്തുണയ്ക്കുന്നതിന് വേണ്ടി മാത്രമാണ് ഇത് നല്‍കുന്നത്. കോവിഡ് -19 ചികിത്സയിൽ പ്രാഥമിക മരുന്നായി കൊറോണിൻ ഒരിക്കലും ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 babaramdev

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

പതഞ്ജലി ആയുർവേദയുടെ ആസ്ഥാനം ഉത്തരാഖണ്ഡിലെ ഹരിദ്വാറിലായതിനാൽ റാവത്തിന്റെ വാദങ്ങൾ ശ്രദ്ധേയമാണ്. കോവിഡ് -19 നുള്ള പ്രതിവിധിയാണ് കൊറോണിലെന്ന് അവകാശപ്പെടരുതെന്ന് കമ്പനിയോട് കർശനമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊറിനില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനോട് ഐഎംഎ വിശദീകരണം തേടി. കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരിച്ചതോടെയണ് ഐഎംഎ വിശദീകരണം തേടിയത്.

കാഷ്വൽ ലുക്കിൽ സുരേഖ വാണി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Mutant virus found again in kerala

English summary
Corona medicine of Patanjali; AYUSH official says it can only be seen as vitamin pills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X