കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയേറുന്നു; രാജ്യത്ത് 12 മണിക്കൂറിനിടെ 30 മരണം; 547 പേര്‍ക്ക് രോഗം

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് ബാധ ആശങ്കയുയര്‍ത്തുകയാണ്. ഇക്കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ് കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ രാജ്യത്ത് 547 കൊറോണ സ്ഥിരീകരിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള ആകെ മരണസംഖ്യ 199 ആയി ഉയര്‍ന്നിരിക്കുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 6412 ആണ്. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളത് 5704 പേരാണ്. 504 പേര്‍ക്കാണ് ഇതുവരേയും രോഗം ഭേദമായത്.ലോകത്താകമാനം കൊറോണ മരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 95722 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

സാമൂഹിക വ്യാപനം

സാമൂഹിക വ്യാപനം

അതേസമയം രാജ്യത്ത് സാമൂഹിക വ്യാപം ഉണ്ടായോയെന്ന് പരിശോധിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് പരിശോധനകള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളുടെ സാമ്പികളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തിവരികയാണ്. ഇതില്‍ രാജ്യത്ത് കൊറോണയുടെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് സൂചന നല്‍കുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

പരിശോധന

പരിശോധന

ഫെബ്രുവരി 15 നും ഏപ്രില്‍ 2 നും ഇടിയുള്ള നാല് ആഴ്ച്ചകളില്‍ 5911 ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നേരിടുന്ന രോഗികളുടെ സാമ്പിള്‍ പരിശോധന നടത്തിയിരുന്നു. അതില്‍ 104 പേര്‍ക്ക് കൊറോണ പോസിറ്റീവായിരുന്നു. അതായത് പരിശോധിച്ചവരില്‍ 1.9 ശതമാനം വരും. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകൡല്‍ നിന്നുള്ളവരായിരുന്നു ഇവര്‍. അതില്‍ 40 പേര്‍ക്കെങ്കിലും വിദേശ യാത്ര നടത്താത്തവരോ വിദേശത്ത് നിന്നും യാത്ര കഴിഞ്ഞെത്തിയവരുമായി സമ്പര്‍ക്കം സ്ഥാപിക്കാത്തവരോ ആണ്.

പുരുഷന്മാര്‍

പുരുഷന്മാര്‍

രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും പുരുഷന്മാരും 50 വയസില്‍ കൂടുതല്‍ പ്രായമുള്ള രോഗികളിലുമാണ്. 85 കൊറോണ കേസുകളില്‍ 83 ഉം 40 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നു.

കനത്ത നിര്‍ദേശം

കനത്ത നിര്‍ദേശം

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളും ദില്ലിയുമാണ് പ്രധാനമായും പട്ടികയിലുള്ളത്. പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
 കേരളം

കേരളം

കേരളത്തില്‍ ഇന്നലെ പന്ത്രണ്ട് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ള നാല് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള നാല് പേര്‍ക്കും, മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കും തിരുവനന്തരപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം പകര്‍ന്നത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതായിരുന്നു. ഇതോടെ കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി.

English summary
Corona Outbreak:India records 30 deaths, 547 new cases in 12 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X