കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളത്തിലിറങ്ങി ആദിത്യതാക്കറെ; അവര്‍ അവരുടെ പണിയെടുക്കട്ടെ; പ്രതിപക്ഷത്തെ പാടെ തള്ളി

Google Oneindia Malayalam News

താനെ: ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിയെന്ന പ്രതിസന്ധി മറികടക്കുകയെന്നതിനാണ്് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ശിവസേന എംപി ആദിത്യതാക്കറെ. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളികൊണ്ടായിരുന്നു ആദിത്യ താക്കറെയുടെ പരാമര്‍ശം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ ആദ്യമായി കൊവിഡ് കേസുകള്‍ കണ്ടെത്തിയ ചൈനയേക്കാള്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രതിസന്ധികള്‍ വിലയിരുത്തുന്നതിനായി താനെയിലെത്തിയപ്പോഴായിരുന്നു ആദിത്യതാക്കറെയുടെ പരാമര്‍ശം.

adithya thackeray

കൊവിഡിനെതിരെ പ്രതിരോധം സൃഷ്ട്രിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വലിയ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തില്‍ ' അവര്‍ അവരുടെ പണി ചെയ്യുന്നു. ഞങ്ങള്‍ ഞങ്ങളുടെ ജോലി തുടരും. നിലവില്‍ ഞങ്ങളുടെ മുന്‍ഗണന കൊവിഡ് കൈകാര്യം ചെയ്യുന്നതിനാണ്' എന്നായിരുന്നു ആദിത്യതാക്കറെയുടെ മറുപടി.

താനെ സന്ദര്‍ശിക്കുന്നതിനിടെ ഓണ്‍ലെനായി ബെഡ് ബുക്ക് ചെയ്യുന്നതിനും ആംബുലന്‍സ് ബുക്കിംഗിനുമായി താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത അപ്ലിക്കേഷനും ആദിത്യതാക്കറെ ഉദ്ഘാടനം ചെയ്തു.

താറെയില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആദിത്യ താക്കറെ പ്രധാനമായും നിര്‍ദേശിച്ചിട്ടുള്ളത് കാര്യക്ഷമമായി സമ്പര്‍ക്കപട്ടിക തയ്യാറാക്കലും നിരീക്ഷണ കാലയളവിനെ ക്കുറിച്ചുമാണ്. ഒപ്പം ഇടവിട്ടുള്ള ദിവസങ്ങളില്‍ കാറന്റൈന്‍ കേന്ദ്രങ്ങളിലെത്തി അവിടുത്തെ ഭക്ഷണ ലഭ്യത ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെക്കുറിച്ച് പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

ഒപ്പം കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരിക്കുകയാണ്. ഒപ്പം മുംബൈയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ പുറത്ത് ഇറങ്ങാനോ കൂട്ടം കൂടാനും പാടില്ല.

ശനിയാഴ്ച്ച വരെ 2,00,084 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരേയും കൊവിഡ് ബാധിച്ചത് 8671 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഗ്രാമവികസന മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും ഇന്ന് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്കിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധരം സിംഗിന്റെ കുടംുബാംഗങ്ങളെ മുഴുവന്‍ നിരീക്ഷണത്തിലായിരുന്നു.

രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 24859 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 19268 പേരാണ് മരണപ്പെട്ടത്. അതേസമയം ദില്ലിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. നിലവില്‍ 60 ശതമാനം നിരക്കിലാണ് ഇവിടെ കൊവിഡ് വിമുക്തി.

കൊവിഡിനിടയിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാം; യോഗിയുടെ തീരുമാനത്തില്‍ ഞെട്ടി യുപികൊവിഡിനിടയിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാം; യോഗിയുടെ തീരുമാനത്തില്‍ ഞെട്ടി യുപി

8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും

English summary
Corona Pandemic: Aaditya Thackeray On Opposition Criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X