മാനസികസമ്മര്‍ദ്ദം താങ്ങാനായില്ല, കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ബംഗളൂരു: കൊറോണ വൈറസ് സ്ഥിരീകരിച്ച് ബംഗളൂരുവില്‍ ചികിത്സയിലുണ്ടായിരുന്ന ആള് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഇദ്ദേഹത്തെ പരിചരിച്ചിരുന്ന ആറാം നിലയിലെ ഐസിയു വാര്‍ഡില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 466ാം നമ്പര്‍ പേഷ്യന്റായ 50കാരനാണ് മരിച്ചത്.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഇയാള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച നാള് മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. കുടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടത്തിനെ തുടര്‍ന്നാവാം ഇയാള്‍ ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അവിവാഹിതനായ ഇയാള്‍ക്ക് കിഡ്നി സംബന്ധമായ രോഗങ്ങളുണ്ടെന്നും ഇതിനെ തുടര്‍ന്ന് കുറച്ച് നാള് ചികിത്സയിലായിരുന്നെന്നും പറയുന്നു. രാവിലെ ആശുപത്രി ജീവനക്കാര്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ആദ്യം നല്കിയ ഭക്ഷണം കഴിച്ച് ഇദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഇതെടുക്കാന്‍ ജീവനക്കാര്‍ വാര്‍ഡ് വിട്ടപ്പോഴാണ് ഇയാള്‍ താഴേക്ക് ചാടി മരിച്ചത്. ജനലിലൂടെയാണ് പുറത്തേക്ക് ചാടിയത്.
അതേസമയം, കര്‍ണാടകയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 503 ആയി. ഇന്നലെ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 19 പേര്‍ക്ക് ജീവന് നഷ്്ടമായപ്പോള്‍ 182 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. 116 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ തീവ്രബാധിത മേഖലകളില്‍ ലോക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരോ മേഖലകളുടേയും സാഹചര്യം കണക്കിലെടുത്താവും നിലപാട് സ്വീകരിക്കുക. തീവ്രബാധിതമല്ലാത്ത മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications