കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസികസമ്മര്‍ദ്ദം താങ്ങാനായില്ല, കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

Google Oneindia Malayalam News

ബംഗളൂരു: കൊറോണ വൈറസ് സ്ഥിരീകരിച്ച് ബംഗളൂരുവില്‍ ചികിത്സയിലുണ്ടായിരുന്ന ആള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഇദ്ദേഹത്തെ പരിചരിച്ചിരുന്ന ആറാം നിലയിലെ ഐസിയു വാര്‍ഡില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 466ാം നമ്പര്‍ പേഷ്യന്റായ 50കാരനാണ് മരിച്ചത്.

suicide

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഇയാള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച നാള്‍ മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. കുടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടത്തിനെ തുടര്‍ന്നാവാം ഇയാള്‍ ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അവിവാഹിതനായ ഇയാള്‍ക്ക് കിഡ്‌നി സംബന്ധമായ രോഗങ്ങളുണ്ടെന്നും ഇതിനെ തുടര്‍ന്ന് കുറച്ച് നാള്‍ ചികിത്സയിലായിരുന്നെന്നും പറയുന്നു. രാവിലെ ആശുപത്രി ജീവനക്കാര്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ആദ്യം നല്‍കിയ ഭക്ഷണം കഴിച്ച് ഇദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഇതെടുക്കാന്‍ ജീവനക്കാര്‍ വാര്‍ഡ് വിട്ടപ്പോഴാണ് ഇയാള്‍ താഴേക്ക് ചാടി മരിച്ചത്. ജനലിലൂടെയാണ് പുറത്തേക്ക് ചാടിയത്.

അതേസമയം, കര്‍ണാടകയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 503 ആയി. ഇന്നലെ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 19 പേര്‍ക്ക് ജീവന്‍ നഷ്്ടമായപ്പോള്‍ 182 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 116 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ തീവ്രബാധിത മേഖലകളില്‍ ലോക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരോ മേഖലകളുടേയും സാഹചര്യം കണക്കിലെടുത്താവും നിലപാട് സ്വീകരിക്കുക. തീവ്രബാധിതമല്ലാത്ത മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍.

English summary
Corona Patient Jumps Out Of Hospital Building In Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X