കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും താജ് ഹോട്ടലിലെ ജീവനക്കാര്‍ക്കും കൊറോണ, മഹാരാഷ്ട്ര ആശങ്കയില്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെയുള്ള കണക്ക് പ്രകാരം 1761 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ നിന്ന് രോഗം ബാധിച്ച് മരിച്ചത്. 208 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30വരെ ലോക്ക് നീട്ടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.ഇവരെ കൂടാതെ മുംബൈയിലെ താജ് ഹോട്ടലിലെ ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളിലേക്ക്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ

സംസ്ഥാനത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കില്‍ ഏര്‍പ്പെട്ട 34ഓളം വരുന്ന സഹപ്രവര്‍ത്തകരെ ഐസോലേറ്റ് ചെയ്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വളരെ പെട്ടെന്നാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

താജ് ഹോട്ടല്‍

താജ് ഹോട്ടല്‍

രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന താജ് ഹോട്ടലിലെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആറ് ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബോംബെ ആശുപത്രിയിലെ ഡോക്ടര്‍ ഗൗതം ബന്‍സാലി പറഞ്ഞു. ഏപ്രില്‍ എട്ടിനാണ് നാല് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11ന് രണ്ട് ജീവനക്കാരെയും രോഗ ലക്ഷണങ്ങളോട് പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.

രോഗം പിടിപെട്ടത്

രോഗം പിടിപെട്ടത്

അതേസമയം, ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ക്ക് താജ് ഹോട്ടലില്‍ താമസം ഒരുക്കിയിരുന്നു. ഇവരില്‍ നിന്നാകാം ജീവനക്കാര്‍ക്ക് കൊറോണ പടര്‍ന്നതെന്നാണ് കരുതുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ആദ്യം രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചില്ലായിരുന്നു. എന്നാല്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ധാരാവി

ധാരാവി

അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രയിലെ ധാരാവി രോഗവ്യാപനത്തെ തുടര്‍ന്ന് മുനിസിപ്പല്‍ അധികൃതര്‍ അടച്ചിട്ടു. 15 ലക്ഷത്തോളം പേരാണ് ചേരിയില്‍ താമസിക്കുന്നത്. ഇവിടെ നിന്ന് നിരവധി പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ചേരി അടച്ചിട്ടതോടെ അത്യാവശ്യ സാധനങ്ങള്‍ അധികൃതര്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് അറിയിച്ചുണ്ട്. 15 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 1761 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ നിന്ന് രോഗം ബാധിച്ച് മരിച്ചത്. 208 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30വരെ ലോക്ക് നീട്ടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.

English summary
Corona Positive For Journalists And Employees Of Taj Hotel In Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X