30 കോടി ജനങ്ങള്‍ക്ക് ആഗസ്റ്റിനകം കൊറോണ വാക്സിന്; കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം
ദില്ലി: അടുത്ത വര്‍ഷം ആഗസ്റ്റ് ആകുമ്പോഴേക്കും 30 കോടി ഇന്ത്യക്കാര്‍ക്ക് കൊറോണ വാക്സിന് നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വാക്സിന് വിതരണത്തിന് സര്‍ക്കാര്‍ പദ്ധതി ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. എല്ലാവരും കൊറോണ പ്രതിരോധ പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പഴയ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ മാസ്കും സോപ്പുകളും വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയര്മാന് കൂടിയാണ് ആരോഗ്യ മന്ത്രി.

അടുത്ത വര്‍ഷം മൂന്നോ നാലോ മാസത്തിനകം വാക്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ-ആഗസ്റ്റ് ആകുമ്പോഴേക്കും 25 മുതല്‍ 30 കോടി വരെ ആളുകള്‍ക്ക് കൊറോണ വാക്സിന് വിതരണം ചെയ്യാനാകും. അതിന് വേണ്ട പദ്ധതി ഒരുക്കിയിട്ടുണ്ട്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കൊറോണയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ കൊറോണ രോഗമുക്തരാകുന്നവര്‍ ഇന്ത്യയിലാണ്. അതിവേഗമാണ് ഇന്ത്യയിലെ രോഗമുക്തി. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും പരിശോധനയ്ക്ക് വിധേയമാകുന്നത്. 94 ലക്ഷം പേര്‍ക്ക് ഇതുവരെ രാജ്യത്ത് കൊരോണ രോഗം ബാധിച്ചു എന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കൊരോണവാക്സിന് നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അടുത്ത നാലാം തിയ്യതി പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൊറോണ രോഗ പ്രതിരോധ വിഷയം ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. ലോക്സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക.
കൊറോണ വാക്സിന് ലഭ്യമായാല്‍ വിതരണത്തിന് ബ്ലോക്ക് തലത്തില്‍ പ്രത്യേക ദൗത്യ സേന (ബിടിഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വാക്സിന് വിതരണത്തിന് പ്രത്യേക സംഘങ്ങളെ ബ്ലോക്ക് തലത്തില്‍ തയ്യാറാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. ബിടിഎഫ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി വന്ദന ഗുര്‍നാനിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications