കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 കോടി ജനങ്ങള്‍ക്ക് ആഗസ്റ്റിനകം കൊറോണ വാക്‌സിന്‍; കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം

Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം ആഗസ്റ്റ് ആകുമ്പോഴേക്കും 30 കോടി ഇന്ത്യക്കാര്‍ക്ക് കൊറോണ വാക്‌സിന്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ പദ്ധതി ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. എല്ലാവരും കൊറോണ പ്രതിരോധ പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പഴയ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ മാസ്‌കും സോപ്പുകളും വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ആരോഗ്യ മന്ത്രി.

h

അടുത്ത വര്‍ഷം മൂന്നോ നാലോ മാസത്തിനകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ-ആഗസ്റ്റ് ആകുമ്പോഴേക്കും 25 മുതല്‍ 30 കോടി വരെ ആളുകള്‍ക്ക് കൊറോണ വാക്‌സിന്‍ വിതരണം ചെയ്യാനാകും. അതിന് വേണ്ട പദ്ധതി ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കൊറോണയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ കൊറോണ രോഗമുക്തരാകുന്നവര്‍ ഇന്ത്യയിലാണ്. അതിവേഗമാണ് ഇന്ത്യയിലെ രോഗമുക്തി. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും പരിശോധനയ്ക്ക് വിധേയമാകുന്നത്. 94 ലക്ഷം പേര്‍ക്ക് ഇതുവരെ രാജ്യത്ത് കൊരോണ രോഗം ബാധിച്ചു എന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കൊരോണവാക്‌സിന്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അടുത്ത നാലാം തിയ്യതി പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൊറോണ രോഗ പ്രതിരോധ വിഷയം ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. ലോക്‌സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക.

വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ വിതരണത്തിന് ബ്ലോക്ക് തലത്തില്‍ പ്രത്യേക ദൗത്യ സേന (ബിടിഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ വിതരണത്തിന് പ്രത്യേക സംഘങ്ങളെ ബ്ലോക്ക് തലത്തില്‍ തയ്യാറാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. ബിടിഎഫ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി വന്ദന ഗുര്‍നാനിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

English summary
Corona vaccine will be available soon; 30 Crore People to be Vaccinate By Next August, Says Harsh Vardhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X