രാജ്യത്ത് 90 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
ദില്ലി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനിലല്‍ക്കുന്നത്. 24മണിക്കൂറിനിടെ 909 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 273 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതില്‍ 34 പേര് മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതാണ്. 8447 പേര്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനിടെ, രാജ്യത്ത് 90 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടും. ഇതിനിടെ ദില്ലിയില്‍ രോഗം ബാധിച്ച നഴ്സുമാര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്. ഇവരെ ഐസലേറ്റ് ചെയ്തെങ്കിലും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് നഴ്സുമാര്‍ പറയുന്നത്. വൃത്തിയില്ലാത്ത മുറിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, കൊറോണ വൈറസ് പിടിപെട്ട 52 രാജ്യങ്ങളില്‍ നിന്നായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ എട്ട് വരെയുള്ള കണക്ക് പ്രകാരമാണിത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായതോടെ വലിയ ഭീതിയാണ നിലനില്‍ക്കുന്നത്. ഏപ്രില്‍ എട്ട് വരെയുള്ള കണക്ക് പ്രകാരമാണിത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സംബന്ധിച്ച് കൃത്യമായകണക്ക് നല്കാന് മിക്ക രാജ്യങ്ങളും താല്പര്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മിക്കയാളുകള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നോ ബന്ധുക്കളില്‍ നിന്നോ ആണ് രോഗം സ്ഥിരീകരിക്കുന്നതെന്നും സംഘടന പറയുന്നു.
അതേസമയം, ആഗോളതലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഔദ്യോഗിക കണക്ക് പ്രകാരം 109654 പേരാണ് മരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 17 ലക്ഷം കടന്നു. 1790564 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്. 20580പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. മരണസംഖ്യയുടെ കാര്യത്തില്‍ അമേരിക്ക ഇറ്റലിയോട് കടത്തിയിരിക്കുകയാണ്. 19468 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 30502 അമേരിക്കയില്‍ രോഗം ഭേദമായപ്പോള്‍ 11471 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 152271ആയി. 32534 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. സ്പെയിനില്‍ 166019 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16972 പേര് മരിച്ചപ്പോള്‍ 62391പേര്‍ക്ക് രോഗമുക്തി നേടി. ഫ്രാന്‍സില്‍ 129654 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 13832 പേര് മരിച്ചു. ജര്‍മ്മനിയില്‍ 125452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2871 പേര് മരിച്ചു. യുകെയില്‍ 78991 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 9875പേര് മരിച്ചു. ഇറാനില്‍ 70029 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4357 പേര് മരിച്ചു. അതേസമയം, ആഗോളതലത്തില്‍ 409540 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications