കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ഇന്ത്യയെ പ്രതിസന്ധിയിലാക്കും, വളര്‍ച്ച പ്രവചനം കുറച്ച് മൂഡീസ്

  • By Desk
Google Oneindia Malayalam News

ദില്ലി: ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ 2020ലെ വളര്‍ച്ചാ പ്രവചനം 5.4 ശതമാനമായി കുറച്ചു. നേരത്തെയുള്ള 6.6 ശതമാനത്തില്‍ നിന്നും 5.4 ശതമാനമായാണ് കുറച്ചത്. കൊറോണ വൈറസ് വ്യാപനം തുടരുന്നതിനാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച നിരക്ക് സംബന്ധിച്ച് അന്തിമ വിലയിരുത്തല്‍ നടത്തുന്നത് വളരെ നേരത്തെയാണെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. നിലവില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെയാണ് കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയും മറ്റുപല കാരണങ്ങളാല്‍ അതിവേഗം തകര്‍ന്നിട്ടുണ്ട്.

എല്‍ഗാര്‍ പരിഷത്ത് കേസില്‍ സമാന്തര അന്വേഷണം വേണമെന്ന് എന്‍സിപി, ഉദ്ധവിന് കുരുക്കിട്ട് പവാര്‍!!എല്‍ഗാര്‍ പരിഷത്ത് കേസില്‍ സമാന്തര അന്വേഷണം വേണമെന്ന് എന്‍സിപി, ഉദ്ധവിന് കുരുക്കിട്ട് പവാര്‍!!

2019ലെ മൂന്നാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 4.5 ശതമാനമാണ്. ഏറ്റവും പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നിലവിലെ പാദത്തില്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ച വീണ്ടെടുക്കാന്‍ തുടങ്ങുമെങ്കിലും, പ്രതീക്ഷിച്ചതിലും മന്ദഗതിയിലായിരിക്കുമെന്ന് മൂഡീസ് പറയുന്നു. അതനുസരിച്ച്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുള്ള പുതുക്കിയ പ്രവചനം 2021ല്‍ 5.8 ശതമാനമാണെന്നും മൂഡീസ് കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെയുള്ള 6.7 ശതമാനത്തില്‍ നിന്നുമാണ് ഇപ്പോഴത്തെ 5.8 ശതമാനമായി കുറച്ചിരിക്കുന്നത്.

coroa

സാമ്പത്തിക ആക്കം കൂട്ടാന്‍ ഇന്ത്യയിലെ ഗ്രാമീണ, നഗര മേഖലകളിലെ ആഭ്യന്തര ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കണമെന്നും മൂഡീസ് പറയുന്നു. അതുപോലെ തന്നെ പ്രധാനമാണ് സമ്പദ്വ്യവസ്ഥയിലെ വായ്പാ വിതരണം പുനരാരംഭിക്കുന്നത്. ആര്‍ബിഐയുടെ ഡാറ്റ കാണിക്കുന്നത് പോലെ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള വായ്പ വിതരണം കഴിഞ്ഞ വര്‍ഷം ഇല്ലാതായി. കേന്ദ്ര ബാങ്ക് തുടര്‍ച്ചയായി പലിശനിരക്ക് വെട്ടിക്കുറച്ചിട്ടും വായ്പ നല്‍കാനും വായ്പാ നിരക്ക് കുറയ്ക്കാനും ബാങ്കുകള്‍ തയ്യാറായില്ല. തല്‍ഫലമായി ബാങ്കുകളിലെ വായ്പാ വളര്‍ച്ച 2019 ഡിസംബറില്‍ നാമമാത്രമായ 7 ശതമാനമായി കുറഞ്ഞു.

ഒരു വര്‍ഷം മുമ്പുണ്ടായ 12.8 ശതമാനത്തില്‍ നിന്നാണ് ഈ താഴ്ച. വാണിജ്യ മേഖലയിലേക്കുള്ള വായ്പാ വിതരണത്തിലെ തകര്‍ച്ചയും വ്യക്തമാണ്. വ്യവസായത്തിനുള്ള വായ്പ 2019 ഡിസംബറില്‍ 1.6 ശതമാനം മാത്രമാണ് വളര്‍ന്നത്. സേവന മേഖലയ്ക്കുള്ള വായ്പ 6.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കാര്‍ഷിക മേഖലയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള വായ്പ 5.3 ശതമാനം വര്‍ധിച്ചതായും മൂഡീസ് കൂട്ടിച്ചേര്‍ത്തു.

English summary
Corona Virus affects Indian economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X