കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; സിംഗപ്പൂർ യാത്രകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം, കൂടുതൽ പരിശോധനകൾ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂർ യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സിംഗപ്പൂരിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ജെഡിയു പുറത്താക്കിയ പ്രശാന്ത് കിഷോറിനെ നോട്ടമിട്ട് ആം ആദ്മി പാർട്ടി! ക്ഷണിച്ച് സഞ്ജയ് സിംഗ് ജെഡിയു പുറത്താക്കിയ പ്രശാന്ത് കിഷോറിനെ നോട്ടമിട്ട് ആം ആദ്മി പാർട്ടി! ക്ഷണിച്ച് സഞ്ജയ് സിംഗ്

കാഠ്മണ്ഡു, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ എത്തുന്നവരെ തിങ്കളാഴ്ച മുതൽ സ്ക്രീനിംഗിന് വിധേയരാക്കും. നിലവിൽ സിംഗപ്പൂർ, ജപ്പാൻ, തൈന, ഹോങ്കോംഗ്, തായ്ലാൻഡ്, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ നിന്നും എത്തുന്നവരെ വിമാനത്താവളങ്ങളിൽ സ്ത്രീനിംഗിന് വിധേയരാക്കുന്നുണ്ട്.

corona

അതേ സമയം ചൈനയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,345 ആയി. വെള്ളിയാഴ്ച മാത്രം 109 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 76,288 പേർക്കാണ് വൈറസ് ബാധ സഥിരീകരിച്ചത്. ഇറാനിൽ രണ്ട് പേരും ഇറ്റലിയിൽ ഒരാളും കൊറോണ ബാധയെ തുടർന്ന് മരിച്ചു. ഇറാനിൽ ഇതോടെ കൊറോണ മരണസംഖ്യ നാലായി. 13 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Corona Virus: Centr asked citizens to avoid travel to Singapore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X