കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അമിത്ഷാ ഇന്ന് കെജ്രിവാളിനെ കാണും; തിരക്കിട്ട യോഗങ്ങള്‍; നിര്‍ണ്ണായകം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 ബാധിതരുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ദില്ലി. കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധനും ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളഉമായി കൂടികാഴ്ച്ച നടത്തും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ദില്ലി.

ഈ ആഴ്ച്ചയില്‍ തന്നെ അമിത്ഷായും കെജ്രിവാളും നടത്തുന്ന രണ്ടാമത്തെ അവലോകന യോഗമാണിത്. ഇന്ന് 11 മണിക്ക് നടക്കുന്ന യോഗത്തില്‍ ഗവര്‍ണര്‍ അനില്‍ ബെയിജല്‍, എയിംസ് ഡയറക്ടര്‍ ഡോ: രണ്‍ദ്വീപ് ഗുലേറിയ എന്നിവരും പങ്കെടുക്കും.

arawind

ശനിയാഴ്ച്ച രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമാദി അമിത് ഷാ- ഹര്‍ഷ് വര്‍ധന്‍ എന്നിവരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തു.

കൊവിഡ് പ്രതിരോധങ്ങളിലെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടി ദില്ലി സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. ദില്ലിയില്‍ കൊവിഡ് പരിശോധനകളില്‍ വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.ദില്ലിയിലെ സാഹചര്യം ഭയാനകമാണ്. ആശുപത്രികളില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥ ഖേദകരമാമെന്നും കോടതി ചൂണ്ടികാട്ടി. ഒപ്പം ഇത് സംബന്ധിച്ച് സുപീം കോടതി കേന്ദ്രത്തിനും തമിഴിനാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

അമിത് ഷായുമായുള്ള കൂടികാഴ്ച്ചകള്‍ക്ക് ശേഷം കെജ്രിവാള്‍ വൈകുന്നേരം അഞ്ച് മണിക്ക് ദില്ലിയിലെ മേയര്‍മാരെയും കാണും.തീവ്രബാധിത മേഖലകളിലടക്കം സ്വീകരിച്ച നടപടികള്‍വിലയിരുത്താനാണ് യോഗം.

അതേസമയം തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38958 ആയി. 1271 പേര്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇവിടെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം രോഗബാധിതരും മരണപ്പെടുന്നവരുടേയും എണ്ണം വര്‍ധിക്കുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുകയുമാണ് ചെയ്യുന്നതത്.

ജൂലൈ 31 വരെ രാജ്യതലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 5.5 ലക്ഷം വരെ ആയേക്കാണെന്നാണ് കവിലയിരുത്തല്‍. ഇന്ത്യയില്‍ ഇതുവരേയും 3 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 8000 പേര്‍ മരണപ്പെടുകയും ചെയ്തു.

ഫ്‌ളോയിഡിന് പിന്നാലെ ബ്രൂക്‌സ്; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നുഫ്‌ളോയിഡിന് പിന്നാലെ ബ്രൂക്‌സ്; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു

കൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾകൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾ

English summary
Corona Virus Crisis:Amit Shah Will Meet Kejriwal Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X