കൊറോണ: കേരളത്തിൽ 7 പേരടക്കം രാജ്യത്ത് 11 പേർ നീരീക്ഷണത്തിൽ! സൗദിയില്‍ 20 മലയാളി നഴ്സുമാർ നെഗറ്റീവ്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള 7 പേരടക്കം കൊറോണ വൈറസ് ബാധ സംശയിക്കുന്ന 11 പേര് രാജ്യത്ത് നിരീക്ഷണത്തില്‍. നാല് പ്രധാന നഗരങ്ങളിലാണ് ചൈനയില്‍ നിന്നും മടങ്ങി എത്തിയവര്‍ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുളള 7 പേരെ കൂടാതെ 2 പേര് മുംബൈയിലും ഓരോ ആള് വീതം ഹൈദരാബാദിലും ബെംഗളൂരുവിലും ഐസൊലേഷന്‍ വാര്‍ഡുകളില്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണുളളത്.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ചൈനയില്‍ നിന്നും തിരിച്ചെത്തിയവരെ കേരളത്തില്‍ ഐസലോഷന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഇവരിലുളളൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഇരുപതിനായിരത്തോളം പേരെ ഇതിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ട് പേര്‍ക്കും ഹൈദരാബാദിലും ബെംഗളൂരുവിലും ചികിത്സയിലുളളവര്‍ക്കും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് 80 പേരിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവരില്‍ 73 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ബാക്കി 7 പേരാണ് നേരിയ രോഗലക്ഷണങ്ങളോടെ ചികിത്സയിലുളളത്. ഇവരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
Recommended Video
ഇതുവരെയും രാജ്യത്ത് എവിടെയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സൗദിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 30 മലയാളി നഴ്സുമാരില്‍ 20 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കി പത്ത് പേരുടെ പരിശോധനാ ഫലം പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. നേരത്തെ കൊറോണ വൈറസ് ബാധിച്ചുവെന്ന് സംശയിച്ചിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിനെ ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കും. സൗദിയില്‍ ജോലി ചെയ്യുന്ന ആയിരത്തില്‍ അധികം മലയാളി നഴ്സുമാരെ ഇതിനകം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications