• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? ദുരൂഹമായി വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

cmsvideo
  Israeli Military Intelligence Officer Suspicious About Spread Of Corona Virus | Oneindia Malayalam

  വുഹാൻ: ചൈനയെ പിടിച്ചു കുലുക്കുന്ന കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകം മുഴുവൻ. ചൈനയുടെ അതിരുകൾ കടന്ന് മറ്റു രാജ്യങ്ങളിലേക്കും വൈറസിന്റെ സാന്നിധ്യം എത്തിയിരിക്കുന്നു. അമേരിക്കയടക്കം ചൈനയ്ക്ക് പുറത്ത് 14 ഇടങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന വൈറസ് ഭീകരനെ പിടിച്ചു നിർത്താനുള്ള പ്രതിരോധ മരുന്നുകൾ കണ്ടെത്താൻ തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞന്മാർ.

  കൊറോണ വൈറസ്; ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ ചൈനയിലേക്ക് പ്രത്യേക വിമാനം, ഗതാഗത സൗകര്യങ്ങൾ നിലച്ചു!

  നീഗൂഡമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന ഞെട്ടിക്കുന്ന ചില വാദങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഉദ്യോഗസ്ഥനുമായ ഡാനി ഷൊഹോത്താണ് കൊറോണയുടെ ഉത്ഭവത്തെക്കുറിച്ച് പുതിയ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നത്.

   ഭീതി പരത്തി കൊറോണ

  ഭീതി പരത്തി കൊറോണ

  ചൈനയിലെ കടൽ വിഭഗങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റായ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ച 106ൽ പേരിൽ ഭൂരിഭാഗവും വുഹാനിൽ നിന്നുള്ളവരോ ഇവിടെ സന്ദർശനം നടത്തിയവരോ ആണ്. അതേ സമയം ചൈനയുടെ ജൈവായുധമാകാം കൊറോണ വൈറസ് എന്ന സാധ്യതയാണ് ഡാനി ഷൊഹോത്ത് മുന്നോട്ട് വയ്ക്കുന്നത്. വാഷിംഗ്ടൺ ടൈംസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

   ജൈവായുധമോ?

  ജൈവായുധമോ?

  വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാനിലെ അത്യാധുനിക വൈറസ് ഗവേഷണ ലബോറട്ടറിയെക്കുറിച്ച് വുഹാൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നാണ് ഇതിന്റെ പേര്. മാരകമായ വൈറസുകളുമായി ഇടപെടാൻ പ്രാപ്തിയുള്ള ചൈനയിലെ ഏക പ്രഖ്യാപിത കേന്ദ്രമാണ് ഈ ലബോറട്ടറി.

  ആരോപണം

  ആരോപണം

  വുഹാനിലെ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ലബോറട്ടറികളിൽ ജൈവായുധ ഗവേഷണത്തിന്റെ ഭാഗമായുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്ന് ഡാനി ഷോഹം സംശയം പ്രകടിപ്പിക്കുന്നു. ജൈവ ആയുധങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ സൈനിക പരീക്ഷണത്തിന്റെ ഭാഗമായാകും നടക്കുക. ഇത് അതീവ രഹസ്യമായി ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഇവിടെ നിന്നുള്ള വൈറസ് പുറത്തേയ്ക്ക് വ്യാപിച്ചതാകാനുള്ള സാധ്യതയുണ്ടെന്നാണ് ഡാനി ഷോഹാമിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

   നിഷേധിച്ച് ചൈന

  നിഷേധിച്ച് ചൈന

  ജൈവ ആയുധങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ ചൈന നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ആ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാൽ ഇത്തരം പ്രചാരണങ്ങൾ സമൂഹമാധ്യങ്ങളിൽ ശക്തമാണ്. എന്നാൽ കൂടുതൽ അപകടകരമായ രീതിയിലേക്ക് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

  ഗുരുതരമായ ജൈവ ആയുധം

  ഗുരുതരമായ ജൈവ ആയുധം

  രാസ, ജൈവ ആയുധങ്ങളുടെ ഉപയോഗം ആഗോള തരത്തിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ പലരാജ്യങ്ങളും രഹസ്യമായി ഇത് കൈവശം വെച്ചട്ടുണ്ടെന്ന സൂചനകളുണ്ട്. ജനസാന്ദ്രതയുള്ള മേഖലയിൽ പ്രയോഗിച്ചാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടേക്കാം.

  ആശങ്കയോടെ ലോകം

  ആശങ്കയോടെ ലോകം

  കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതുവരെ 106 പേരാണ് മരിച്ചത്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഒരാൾ മരിച്ചു. 7 ദിവസങ്ങൾക്ക് മുമ്പ് ഇയാൾ വുഹാനിൽ സന്ദർശനം നടത്തിയിട്ടുണ്ട്. വൈറസ് പടരുന്നത് തടയാൻ വുഹാൻ അടക്കം 17 നഗരങ്ങളെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നിരവധി നഗരങ്ങൾ അടഞ്ഞു കിടക്കുകയാണ്.

  English summary
  Israeli Military intelligence officer suspicious about spread of corona virus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X