കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ജപ്പാനിൽ വൈറസ് ബാധിച്ച 80കാരി മരിച്ചു, കേരളത്തിൽ ഒരാൾ ആശുപത്രി വിട്ടു

Google Oneindia Malayalam News

ടോക്കിയോ: കൊറോണ വൈറസ് ബാധിച്ച് ജപ്പാനിൽ ഒരു മരണം. വൈറസ് ബാധ സ്ഥിരീകരിച്ച 80കാരിയാണ് മരിച്ചത്. ജപ്പാനിലെ ആദ്യ കൊറോണ മരണമാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള മൂന്നാമത്തെ മരണമാണിത്. ചൈനയിൽ ഇതുവരെ 13 67 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാക് ഇനി ബ്രിട്ടീഷ് ധനമന്ത്രിഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാക് ഇനി ബ്രിട്ടീഷ് ധനമന്ത്രി

അതിനിടെ ജാപ്പനീസ് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ച രണ്ട് ഇന്ത്യക്കാരെ ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തിൽ വെച്ചിരിക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പലിലെ 132 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 2 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

crona

ഇതിനിടെ കേരളത്തിൽ ആദ്യമായി കൊറോണ ബാധ സ്ഥിരികരിച്ച വിദ്യാർത്ഥി ആശുപത്രി വിട്ടു. മറ്റു രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇവർക്കും ഉടൻ തന്നെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ നിന്നും പ്രത്യേക വിമാനത്തിൽ എത്തിച്ച 645 പേർ നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ തുടരുകയാണ്.

ഇതിനിടെ ചൈനയിലേക്ക് മരുന്നും, കൈയ്യുറകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇന്ത്യ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ബുധനാഴ്ച മാത്രം ചൈനയിൽ 254 പേരാണ് മരിച്ചത്.

English summary
Corona virus: one death reported in death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X