കൊറോണ വൈറസ് ബാധ, ഐ ഫോണുകൾക്കടക്കം എട്ടിന്റെ പണി, വിപണിയിൽ ക്ഷാമം
കൊല്‍ക്കത്ത: മൊബൈല്‍ വിപണിയേയും രൂക്ഷമായി ബാധിച്ച് കൊറോണ വൈറസ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനീസ് നിര്‍മ്മിത ഫോണുകളുടെ വരവ് കുറഞ്ഞതോടെയാണ് രാജ്യത്തെ വിപണികളില്‍ വില്‍പന ബാധിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഐ ഫോണ്‍ അടക്കമുളള പ്രമുഖ ബ്രാന്‍ഡുകളുടെ ക്ഷാമം കടകളില്‍ പ്രകടമായിരിക്കുകയാണ്.
ഷവോമി, ടിസിഎല്‍, റിയല്‍മി അടക്കമുളള ഫോണുകളാണ് ചൈനയില്‍ നിന്നുളള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റില്‍ വിരളമായിട്ടുളളത്. സാധാരണ ഉളളതിന്റെ പത്തോ ഇരുപതോ ശതമാനം മാത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി വിപണിയിലെത്തിയിട്ടുളളതെന്ന് വ്യാപാരികള്‍ പറയുന്നു.

കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ആപ്പിളിന്റെ ഐഫോണ്‍ 11 സീരിസിനെയാണ്. ഐ ഫോണ്‍ 11 മാര്‍ക്കറ്റില്‍ കിട്ടാനേ ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല ആപ്പിള്‍ വാച്ചിന്റെ ചില മോഡലുകള്‍ക്കും ക്ഷാമമുണ്ട്. അതേസമയം പ്രാദേശികമായി നിര്‍മ്മിക്കുന്ന ഐഫോണ്‍ എക്‌സ് ആര്‍, 7 എന്നിവയെ ക്ഷാമം ബാധിച്ചിട്ടില്ല.
Recommended Video
ടിസിഎല്ലിന്റെയും ഷവോമിയുടേയും ടെലിവിഷനുകളും കിട്ടാനില്ല. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ക്ഷീണത്തിലായതോടെ എയര്‍ കണ്ടീഷന്‍ വിപണിയിലേക്കുളള പ്രവേശനം ഷവോമി തല്‍ക്കാലം നീട്ടി വെച്ചിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണുകളിലെ നാലാമത്തെ വമ്പന്‍ കമ്പനിയായ റിയല്‍മിക്ക് തങ്ങളുടെ പുതിയ ബ്രാന്‍ഡ് മോഡലുകളായ സി3, 5ഐ എന്നിവ വേണ്ടത്ര വിപണിയിലെത്തിക്കാനായിട്ടില്ല. വേണ്ടത്ര സാധനങ്ങള്‍ എത്താത്തതോടെ പല കമ്പനികളും ഇതിനകം തന്നെ ടിവി, സ്മാര്‍ട്ട് ഫോണ്‍, എസി എന്നിവയുടെ വില ഉയര്‍ത്താനാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications