കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യം ലോക്ക്ഡൗണിലാണെങ്കിലും ആരും ഒറ്റക്കല്ല; പോരാട്ടം ഒറ്റകെട്ടായി'; നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: രാജ്യം ലോക്ക്ഡൗണിലാണെങ്കിലും ആരും ഒറ്റക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ജനങ്ങളാരും ഒറ്റക്കല്ലെന്നും നൂറ്റി മുപ്പത് കോടി ജനങ്ങളും ഒറ്റകെട്ടായാണ് പോരാട്ടം നടത്തുന്നതെന്നും മോദി പറഞ്ഞു.ലോക്ക്ഡൗണിനോടുള്ള രാജ്യത്തിന്റെ പ്രതികരണം മികച്ചതാണെന്നും ജനങ്ങളുടെ സഹകരണത്തിന് നന്ദിയെന്നും നരേന്ദ്രമോദി പ്രതികരിച്ചു. അത് നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് പ്രകടമാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പല രാജ്യങ്ങളും മാത്യകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

modi

ഏപ്രില്‍ അഞ്ചാം തിയ്യതി ഒന്‍പത് മണിക്ക് ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാത്രി ഒന്‍പത് മണിക്ക് എല്ലാവരും വീടുകളില്‍ ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. 9 മിനിറ്റ് നേരമാണ് വെളിച്ചം തെളിയിക്കേണ്ടത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവ ഉപയോഗിച്ച് വെളിച്ചം തെളിയിക്കാം.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ആദ്യത്തേതില്‍ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്യുകയും രണ്ടാമത് ലോക്ക്്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച്ച രാജ്യ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ സന്ദേശത്തിലൂടെ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 2069 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധിച്ച് രാജ്യത്ത് 53 പേര്‍ മരണപ്പെടുകയും ചെയ്തു.കഴിഞ്ഞ 14 മണിക്കൂറിനിടെ 235 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ലോക്കഡൗണ്‍ ചട്ടം ലംഘിക്കുന്നവരെ ജയിലിലടക്കാനാണ് അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കുകയോ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയോ ചെയ്യുന്നവരെ ജയിലിലടക്കാമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം.

Recommended Video

cmsvideo
കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി ടോര്‍ച്ച് അടിക്കണം

ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ ജോലി തടസ്സപ്പെടുത്തുന്നത് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കുന്ന കുറ്റമാണെന്നും ഇക്കാരണത്താല്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായാല്‍ രണ്ട് വര്‍ഷം വരെ ശിക്ഷാ കാലയളവ് നീളുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നത്.

English summary
CoronaOutbreak: Country In a Lockdown, But Nobody Alone Said PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X