Get Updates
Get notified of breaking news, exclusive insights, and must-see stories!

10 ദിവസം കൊണ്ട് ഇന്ത്യയില്‍ വര്‍ധിച്ചത് 1 ലക്ഷം രോഗികള്‍; കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്

ദില്ലി: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ നാലാംസ്ഥാനത്തെത്തി ഇന്ത്യ. 310131 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 11320 പുതിയ രോഗികളുണ്ടായി. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള അമേരിക്കയില്‍ 2116922 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 116825 പേര്‍ക്ക് അവിടെ ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെമാത്രം 27221 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ബ്രസീലില്‍ 829902 ഉം റഷ്യയില്‍ 511423 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളിലും യഥാക്രമം 41901, 6715 എന്നിങ്ങനെയാണ് മരണ നിരക്ക്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 386 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ചമായത്. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 8884 ആയി ഉയര്‍ന്നു. 100 കേസുകളില്‍ നിന്ന് ആദ്യ ഒരു ലക്ഷത്തിലെത്താന്‍ 64 ദിവസമാണ് രാജ്യം എടുത്തതെങ്കില്‍ അടുത്ത ഒരു ലക്ഷത്തിലെത്താന്‍ വേണ്ടി വന്നത് 48 ദിവസമാണ്. എന്നാല്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന കണക്ക് രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷത്തിലെത്താന്‍ എടുത്ത ദിവസമാണ്. കേവലം പത്ത് ദിവസം കൊണ്ടാണ് ഇന്ത്യയിലേ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷത്തിലെത്തിയത്.

coronavirus

Recommended Video

cmsvideo
    A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

    ഇന്ത്യയിയെ കോവിഡ് രോഗികളില്‍ പകുതിയോട് അടുത്തും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 146,540 ആക്ടീവ് കേസുകളാണ് രാജ്യത്ത് ഉള്ളത്. 154,696 പേര്‍ക്ക് രോഗമുക്ത് നേടാനായി. രോഗാവസ്ഥ ഗുരുതരമായവരുടെ എണ്ണത്തില്‍ ലോകത്ത് തന്നെ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 8994 പേരും ക്രിട്ടിക്കല്‍ സാഹചര്യത്തില്‍ തുടരുകാണ്. ഇന്ത്യയില്‍ ഇതുവരെ 5507182 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ് ഉള്ളത്. മഹാരാഷ്ട്രയിലെ മാത്രം കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം ഒരു ലക്ഷം കടന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+