കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് 2 പേരെ കാണാതായി, കേരളത്തിൽ 206 പേർ കൂടി നിരീക്ഷണത്തിൽ!

Google Oneindia Malayalam News

ഭോപ്പാൽ: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാതായി. മധ്യപ്രദേശിലെ ആശുപത്രിയിലാണ് സംഭവം. കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ്. കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്.

വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ യുവാവ് ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ ആശുപത്രിയിൽ നിന്ന് കാണാതാവുകയായിരുന്നു.

രാജ്യം ശക്തമായ നടപടി സ്വീകരിക്കുന്നു

രാജ്യം ശക്തമായ നടപടി സ്വീകരിക്കുന്നു

കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് രണ്ടുപേരെ ആശുപത്രിയില്‍നിന്ന് കാണാതായിരിക്കുന്നത്. അതേസമയം ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി കാഞ്ഞങ്ങാടാണ് രോഗം റിപ്പോർട്ട് ചെയത്ത്. തൃശൂരും ആലപ്പുഴയുമായിരുന്നു ഇതിന് മുമ്പ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നത്.

1999 പേർ കേരളത്തിൽ നിരീക്ഷണത്തിൽ

1999 പേർ കേരളത്തിൽ നിരീക്ഷണത്തിൽ

അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ 206 പേർ കൂടി നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ 2000 ത്തോളം പേരായി. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പർക്കത്തിലായവരുമടക്കം 1999 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ രോഗ ലക്ഷണങ്ങളുള്ള 75 പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാണ്.

കൂടുതൽ പേർ മലപ്പുറത്ത്

കൂടുതൽ പേർ മലപ്പുറത്ത്


മലപ്പുറത്താണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്, 307 പേർ. കോഴിക്കോട് 284 ഉം എറണാകുളത്ത് 251 പേരും നിരീക്ഷണത്തിലാണ്. 28 ദിവസം നിരീക്ഷണം തുടരും. തൃശൂരിനും ആലപ്പുഴയ്ക്കും പിന്നാലെ കാഞ്ഞങ്ങാടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയേറ്റവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷിക്കും.

Recommended Video

cmsvideo
Second confirmed case of Corona virus reported in Kerala | Oneindia Malayalam
ആശങ്കയല്ല വേണ്ടത് ജാഗ്രത

ആശങ്കയല്ല വേണ്ടത് ജാഗ്രത

നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 104 സാമ്പിളുകൾ പരിശോധന നടത്തിയതിൽ തൃശൂർ, ആലപ്പുഴ , കാസർകോട് ജില്ലകളിലെ രണ്ട് വിദ്യാർത്ഥികളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശങ്കയല്ല ജാഗ്രതയാണ് ഈ സമയം വേണ്ടതെന്നും വൈറസ് ബാധ സംബന്ധിച്ച സാമ്പിൾ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

English summary
Coronavirus; 2 Youth Suspected to Have Coronavirus Go Missing from Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X