കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പൈന്‍ സ്വദേശി മുംബൈയില്‍ മരിച്ചു; മരിച്ചത് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയ 68 കാരന്‍

Google Oneindia Malayalam News

മുംബൈ: കോവിഡ് ബാധ സ്ഥിരീകരിച്ച ഫിലിപ്പൈന്‍ സ്വദേശി മുംബൈയില്‍ മരിച്ചു. നേരത്തെ ഇയാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ കസ്തൂര്‍ബാ ആശുപത്രിയില്‍ നിന്നും നഗരത്തില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇയാള്‍ക്ക് വൃക്ക-ശ്വാസകോശ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യവകുപ്പ് അറിയിക്കുന്നത്. ഫിലിപ്പൈന്‍ സ്വദേശിയുടെ മരണം കൊവിഡ് ബാധ മൂലമാണോ, അല്ലോയോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കൊവിഡ് വൈറസ് ബാധയില്‍ സംസ്ഥാനത്ത് നേരത്തെ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 89 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

corona

ഒരു ചേരി നിവാസിക്ക് അടക്കം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത ആശങ്കയിലാണ്. മുംബൈ സെന്‍ട്രലിലെ ചേരിന നിവാസിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചേരിയിലെ 23000 പേരെ ഒറ്റയടിക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണിത്തിലാക്കേണ്ടി വന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും ഇവിടെ എത്തി പരിശോധന നടത്തുന്നുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും ജോര്‍ക്ക് പോവരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നെത്തിയ 49 കാരന്‍റെ വീട്ടില്‍ ജോലിക്ക് പോയ സ്ത്രീക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് എത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരേയും പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

അതേസമയം, തിങ്കളാഴ്ച രാവിലയോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. ഞായറാഴ്ച മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേരിലാണ് പുതിയതായി മഹാരാഷ്ട്രയില്‍ മാത്രം രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 89 പേര്‍ക്ക് കേരളത്തില്‍ 67 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?

ദില്ലിയില്‍ 26 ഉം ഉത്തര്‍പ്രദേശില്‍ 29 ഉം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലെ 80 ജില്ലകള്‍ ലോക്ക് ഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം സംസ്ഥാനം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ചുതാമസിച്ചു: പോലീസ് കേസെടുത്തുവിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ചുതാമസിച്ചു: പോലീസ് കേസെടുത്തു

 35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു 35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

English summary
coronavirus: 68-year-old man from Philippines dies in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X