കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊറോണയില്‍ രണ്ടാമത്തെ മരണം... ദില്ലിയില്‍ ചികിത്സയിലിരുന്ന 69കാരി മരിച്ചു!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് വീണ്ടും മരണം. രണ്ടാമത്തെയാളാണ് മരിക്കുന്നത്. ദില്ലിയിലെ ജാനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഇവര്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ദില്ലിയില്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ ആറാമത്തെയാളായിരുന്നു ഇവര്‍. കടുത്ത രക്ത സമ്മര്‍ദവും പ്രമേഹവും ഇവര്‍ക്കുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 85 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ കല്‍ബുര്‍ഗിയില്‍ രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1

ജനങ്ങള്‍ കൊറോണയെ തുടര്‍ന്ന് പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ കൊറോണ ബാധ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം നാലായിരത്തില്‍ അധികം പേര്‍ രോഗം ബാധിച്ചരുമായി ഇടപഴകിയിട്ടുണ്ടെന്നും, ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 42000ത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്.

അതേസമയം ദില്ലിയില്‍ മരിച്ച യുവതിക്ക് കടുത്ത ഹൈപ്പര്‍ ടെന്‍ഷനും പ്രമേഹവും ഉണ്ടായിരുന്നു. തെലങ്കാനയില്‍ 34 സാമ്പിളുകളുടെ ഫലം വരാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് ഒരൊറ്റ പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച യുവാവിന് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ അടുത്ത 14 ദിവസം ഇയാളെ നിരീക്ഷണത്തില്‍ വെക്കും.

ജമ്മു കശ്മീരില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കശ്മീരിലും ലഡാക്കിലുമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. കൊറോണ ബാധിച്ചവരുമായി ബന്ധപ്പെട്ടയാള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജമ്മു കശ്മീര്‍ മേഖലയില്‍ രണ്ട് പേര്‍ക്കും ലഡാക്ക് മേഖലയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ വൃദ്ധയ്ക്ക് കൊറോണ ഉണ്ടെന്ന് സംശയമുണ്ട്. ഇവര്‍ അനന്ത്‌നാഗ് ജില്ലയില്‍ ഐസൊലേഷനിലാണ്. ഇവരെ പരിശോധനയ്ക്ക് വിധേയയാക്കും. ദില്ലിയിലോ ശ്രീനഗറിലോ ഉള്ള വിമാനത്താവളങ്ങളില്‍ ഇവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയയായിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.

ആലപ്പുഴയില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന വിദേശി ദമ്പതിമാര്‍ കടന്നുകളഞ്ഞു.. തിരച്ചില്‍ ഊര്‍ജിതംആലപ്പുഴയില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന വിദേശി ദമ്പതിമാര്‍ കടന്നുകളഞ്ഞു.. തിരച്ചില്‍ ഊര്‍ജിതം

English summary
coronavirus 69 year old died in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X