കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളുകൾ അച്ചട്ടായി! ദീപം തെളിക്കാൻ പറഞ്ഞപ്പോൾ വീടിന് വരെ തീയിട്ടു... മോദിയുടെ ചലഞ്ചിൽ കിട്ടിയത്

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മട്ടുപ്പാവിലോ പുമുഖത്തോ വന്ന് നിന്ന് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. കൊറോണ എന്ന ഇരുട്ടിനെ അകറ്റുന്നതിന് വേണ്ടി പ്രതീകാത്മകമായ ഒരു നീക്കം എന്നാണ് അദ്ദേഹം പറഞ്ഞത്.

Recommended Video

cmsvideo
BJP എം.എല്‍.എയുടെ പന്തം കൊളുത്തി പ്രകടനം | Oneindia Malayalam

ജനത കര്‍ഫ്യ പ്രഖ്യാപിച്ച്, വൈകുന്നേരം അഞ്ച് മണിക്ക് ആരോഗ്യപ്രവര്‍ത്തകരെ അനുമോദിക്കാന്‍ പാത്രം കൊട്ടണം എന്ന് പറഞ്ഞപ്പോള്‍ രാജ്യം ഒരു കാഴ്ച കണ്ടിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഒക്കെ മറന്ന് ആളുകള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങി കൊട്ടും പാട്ടും ആയി ആഘോഷിച്ചു. ആ ഓര്‍മയില്‍ പ്രധാനമന്ത്രിയുടെ ദീപം കൊളുത്താനുള്ള ആഹ്വാനത്തേയും പലരും ട്രോളിയിരുന്നു.

പക്ഷേ, ആ ട്രോളുകളില്‍ പലതും സത്യമായി ഭവിക്കുകയായിരുന്നു. വീടിന് മനപ്പൂര്‍വ്വം തീയിട്ടില്ലെങ്കിലും അത്രമാത്രം മണ്ടത്തരങ്ങള്‍ പലരും കാണിച്ചുകൂട്ടി. ചിലയിടങ്ങളില്‍ വെടിക്കെട്ടായിരുന്നു നടത്തിയത്. ചിലയിടത്ത് പന്തംകൊളുത്തി പ്രകടനവും. കാണാം അത്തരം ചില സംഭവങ്ങള്‍...

അറുപതിനായിരം കത്തി

ദീപം കൊളുത്താന്‍ പറഞ്ഞപ്പോള്‍ തീ കത്തിച്ചതാണ്. ഒടുക്കം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തന്നെ തീപ്പിടിച്ചു. ഒന്നും രണ്ടും അല്ല, പതിനായിരങ്ങള്‍ വില വരുന്ന ബൈക്ക്. അങ്ങനെ അത് പോയിക്കിട്ടി!

വീടിന് തീയിട്ടോ

ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് നിന്നുള്ള ദൃശ്യം എന്ന് പറഞ്ഞാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദീപം തെളിയിക്കാന്‍ പറഞ്ഞാല്‍ വീടിന് തീയിടും എന്ന ട്രോള്‍ ഏതാണ്ട് അന്വര്‍ത്ഥമാക്കിയിട്ടുണ്ട് ഈ വീഡിയോ.

ആകെ കത്തിച്ചു

ജയ്പൂരിലെ വൈശാലി നഗറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് ഇത് എന്നാണ് പറയുന്നത്. ഒരു വീട് മുഴുവനായും നിന്ന് കത്തുകയാണ്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം 9 ണിക്ക് 9 മിനിട്ട് ദീപം തെളിയിച്ചതാണത്രെ!

പടക്കം പൊട്ടിച്ചാല്‍

ദീപം തെളിയിക്കാന്‍ പറഞ്ഞാല്‍ അത് മാത്രം ചെയ്താല്‍ പോരേ... ഇത് പട്‌നയിലെ രാമകൃഷ്ണ നഗറില്‍ നിന്നുള്ള ചിത്രങ്ങളാണ്. ആളുകള്‍ കൂട്ടംകൂടി പടക്കം പൊട്ടിക്കുകയും ദീപം തെളിയിക്കുകയും ചെയ്തു. ഒടുവില്‍ അത് വലിയൊരു തീപ്പിടത്തമായി മാറി.

പന്തം കൊളുത്തി പ്രകടനം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് തന്നെ ആളുകള്‍ കൂട്ടം കൂടി രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അതിനിടയിലാണ് ചിലര്‍ ഇങ്ങനെ പന്തം കൊളുത്തി പ്രകടനവും ആയി ഇറങ്ങുന്നത്. അതും കൊറോണയോട് തിരികെ പോകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്.

സോഷ്യല്‍ ഡിസ്റ്റന്‍സിങ്

ലോക്ക് ഡൗണ്‍ കാലത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് കാണമമെങ്കില്‍ ഇങ്ങോട്ട് നോക്കിയാല്‍ മതി. ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ നിന്നുള്ള കഴ്ചയാണത്രെ ഇത്. ഇനി എന്തൊക്കെ സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

കൊറോണയുടെ കോലം കത്തിക്കും

അഞ്ച് മിനിട്ട് പാത്രം മുട്ടാന്‍ പറഞ്ഞപ്പോള്‍ റോട്ടിലിറങ്ങി ഡപ്പാംകുത്ത് കളിച്ച ജനതയാണ് നമ്മുടേത്. ഇതിപ്പോള്‍ കൊറണയുടെ കോലം കത്തിക്കുന്നതിലേക്ക് വരെ എത്തി. അതിനിടയില്‍ പാത്രം മുട്ടലും ഉണ്ട്.

ഭാരത് മാതാ കീ ജയ്

ദീപം തെളിയിക്കലും ദേശസ്‌നേഹവും തമ്മില്‍ എന്ത് ബന്ധം എന്നൊന്നും ചോദിക്കരുത്. കൊറോണ വൈറസിന് ഇന്ത്യക്കാരെന്നോ പാകിസ്താനിയെന്നോ തിരിച്ചറിയാനൊന്നും പറ്റില്ല. എന്തായാലും ഇങ്ങനെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടത്തുന്നത് ഒരു ഗംഭീര പരിപാടിയാണ്.

നേതാവ് ഇങ്ങനെ ആയാല്‍

ബിജെപിയ്ക്ക് തെലങ്കാനയില്‍ ഒരേയൊരു എംഎല്‍എ മാത്രമാണ് ഉള്ളത്. രാജാ സിങ്. കക്ഷി ചെയ്തത് കണ്ടാല്‍ പിന്നെ ആളുകളുടെ ഈ പ്രകടനങ്ങളില്‍ അത്ര ആശ്ചര്യമൊന്നും ആര്‍ക്കും തോന്നുന്നില്ല. ചൈനീസ് വൈറസ് ഗോ ബാക്ക് എന്നും പറഞ്ഞായിരുന്നു പ്രകടനം.

ഒരു പാടത്തിന് തന്നെ തീയിട്ടു

മോദിജി ദീപം തെളിയിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ഈ ചെറുപ്പക്കാര്‍ പറയുന്നത്. ഇവര്‍ ഒരു പാടത്തിന് തന്നെ തീയിട്ടത് പോലെ ആണ് ദൃശ്യത്തില്‍ കാണുന്നത്. മറാത്തിയിലാണ് ഇവര്‍ സംസാരിക്കുന്നത്.

കൊറോണ ഡാൻസ്

വൈറൽ ആയ മറ്റൊരു വീഡിയോ ആണിത്. വിളക്കും തെളിച്ചുള്ള നൃത്തമാണ്. അതും കൂട്ടംകൂടിക്കൊണ്ട്. കൊറോണ ഡാൻസ് എന്നാണിപ്പോൾ ഇതിനെ സോഷ്യൽ മീഡിയ വിളിക്കുന്നത്.

English summary
Coronavirus: #9Baje9Minute- Fire incidents reported in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X