കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര, രോഗബാധിതരുടെ എണ്ണം 2000 കടന്നു, ഇന്ന് മാത്രം 82 കേസുകള്‍

Google Oneindia Malayalam News

മുംബൈ:രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി.

കൊറോണ രാജ്യത്ത് പടര്‍ന്നുപിടിക്കുമ്പോഴും സ്ഥിതി ഏറ്റവും ഗുരുതരമായ രീതിയില്‍ തുടരുന്നത് മഹാരാഷ്ട്രയിലാണ്. കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ 2000 കടന്നിരിക്കുകയാണ് രോഗികളുടെ എണ്ണം. ഇന്ന് 82 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2064 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിശദാംശങ്ങളിലേക്ക്

2000 കടന്നു

2000 കടന്നു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. വളരെ പെട്ടെന്നാണ് സംസ്ഥാനത്ത് രോഗം പടര്‍ന്നുപിടിക്കുന്നത്. ഇന്ന് 82 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെയാണ് ബാധിതരുടെ എണ്ണം 2000 കടന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. പൂനെയില്‍ നിന്ന് മൂന്ന് പേര്‍ക്കും മലേഗാവില്‍ നിന്ന് 12 പേര്‍ക്കും അഞ്ച് പേര്‍ താനെയില്‍ നിന്നും വാസായി വിഹാറില്‍ നിന്ന് ഒരാള്‍ക്കും പാലഘറില്‍ നിന്ന് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 30വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് സര്‍ക്കാര്‍ ഇന്ന് ഉച്ചയോടെ പുറത്തിറക്കി. കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസ് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

ധാരാവി

ധാരാവി

കൊറോണ പടര്‍ന്നുപിടിക്കുന്നതോടെ മഹാരാഷ്ട്രയില്‍ ഏറ്റവും ഭീതി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ധാരാവി ചേരി. കുറച്ച് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ധാരാവി നേരത്തെ അടച്ചുപൂട്ടിയിരുന്നു, അഞ്ച് പേരാണ് ധാരാവിയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. എട്ട് ലക്ഷത്തോളം പേരാണ് ചേരിയില്‍ താമസിക്കുന്നത്. അതുകൊണ്ട് സാമൂഹ്യ വ്യാപനം ഉണ്ടായാല്‍ പിടിച്ചു കെട്ടാന്‍ വലിയ ബുദ്ധിമ്ുട്ടായിരിക്കും. ചേരി അടച്ചതോടെ ആവശ്യ സാധനങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതരാണ് വീട്ടില്‍ എത്തിച്ചുനല്‍കുന്നത്.

ധാരാവിയിലെ ആശങ്ക

ധാരാവിയിലെ ആശങ്ക

ഇടതിങ്ങിപ്പാര്‍ക്കുന്ന ധാരാവിയിലെ ജനങ്ങള്‍ ദുര്‍ബലരാണ്. 240 ഹെക്ടറിലായി പരന്നുകിടക്കുന്ന ചേരി പ്രദേശത്ത് 850,000 പേരാണ് താമസിക്കുന്നത്. ചതുരശ്ര കിലോമീറ്ററില്‍ 66,000/ കിമീ ആണ് ഇവിടത്തെ ജനസാന്ദ്രത. മുംബൈയിലെ ഏറ്റവും തിങ്ങിയ പ്രദേശം കൂടിയാണ് ധാരാവി. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗ ബാധിതനായ ഒരാളില്‍ നിന്ന് 30 ദിവസത്തെ കാലയഴവിനുള്ളില്‍ 406 പേരിലേക്ക് രോഗം വ്യാപിക്കുമെന്നാണ് ഐസിഎംആറിനെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
1000 കടന്ന് തമിഴ്നാടും ദില്ലിയും

1000 കടന്ന് തമിഴ്നാടും ദില്ലിയും

അതേസമയം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം തമിഴ്നാട്ടിലും ദില്ലിയിലും 1000 കടന്നിരിക്കുകയാണ്. മഹരാഷ്ട്ര കഴിഞ്ഞാല്‍ രോഗികളുടെ എണ്ണം 1000 കടന്നിരിക്കുന്നത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടില്‍ 1043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 11 പേരാണ് തമിഴ്നാട്ടില്‍ രോഗം ബാധിച്ച് മരിച്ചത്. ദില്ലിയില്‍ 1154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു.

English summary
Coronavirus Affected People Crossed 2000 In Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X