Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിരോധം തീര്‍ത്ത് പഞ്ചാബ്:സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നിരോധനാജ്ഞ

പഞ്ചാബ്: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ പൂര്‍ണ്ണമായ നിരോധനാജ്ഞ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് 31 വരെയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടിയെന്നോളമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും നിയന്ത്രണങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഇന്നലെയായിരുന്നു പഞ്ചാബില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പഞ്ചാബ് കൂടാതെ ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങളാണ് കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചിടുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുള്‍പ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.

മഹാരാഷ്ട്ര, കേരളം, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ പുതുച്ചേരി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നാ കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണ ഭീതിയെത്തുടര്‍ന്ന് അടച്ചിടും. ബസുകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിന് പുറമേ സ്വകാര്യ വാഹനങ്ങളും ഈ കാലയളവില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

നിരോധനാജ്ഞ

നിരോധനാജ്ഞ

ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും നടത്തിയ ചര്‍ച്ച്ക്ക് ശേഷമാണ് പഞ്ചാബില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, മരുന്ന് എന്നിവ ഒരുക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 20 കോടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച്ച മാത്രം പഞ്ചാബില്‍ 7 ലധികം കൊറോണ വൈറസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 21 ആയിരിക്കുകയാണ്.

ബോധവല്‍ക്കരണം

ബോധവല്‍ക്കരണം

കൊറോണ വൈറസ് ബോധവത്കരണത്തിനെതിരെ പഞ്ചാബ് പൊലീസ് രംഗത്തെത്തിയിരുന്നു. ഭംഗ്ര ഡാന്‍സ് കളിച്ചാണ് പഞ്ചാബ് പൊലീസ് ബോധവത്കരണവുമായി രംഗത്തെത്തിയത്. ഡിജിപി ദിന്‍കര്‍ ഗുപ്തയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

'നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇടക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുക, വീട്ടില്‍ തന്നെ തുടരുക, സുരക്ഷിതമായി തുടരാന്‍ സാമൂഹിക അലകം പാലിക്കുക, ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഡിജിപി വീഡിയോ പങ്കുവെച്ചത്.

കൊറോണ വൈറസ് രോഗം പടരാതിരിക്കാന്‍ ജനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്. ഹസ്തദാനം ഒഴിവാക്കണമെന്നും ചുമക്കുമ്പോള്‍ വായ മൂടണമെന്നും വീഡിയോയില്‍ പറയുന്നു.

 ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

ലോക്ക്ഡൗണ്‍ കാലയളവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ലെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സിആര്‍പിസി സെഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പൊതു സ്ഥലത്ത് പത്തിലധികം പേര്‍ കൂട്ടം കുടി നില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രോഗ വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അമരീന്ദര്‍സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊതുഗതാഗതം

പൊതുഗതാഗതം

വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ തന്നെ പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. ബസ്സുകള്‍ക്കും ടെമ്പോകള്‍ക്കും ഇത് ബാധകമാണെന്നും ആളുകള്‍ സംഘം ചേര്‍ന്ന് നില്‍ക്കരുതെന്നുമായിരുന്നു നിര്‍ദേശം. എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+