അമിത്ഷാ നേരിട്ടിറങ്ങി; നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ദില്ലിയിലേക്ക്; പരിശോധന മൂന്നിരട്ടി
ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് ദില്ലി. ആശങ്കജനകമായ രീതിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായകമായ നിര്‍ദേശങ്ങളും തീരുമാനങ്ങളും എടുത്തിരിക്കുകയാണ്.

അമിത്ഷായുടെ നേതൃത്വത്തില്‍
കൊറോണ വൈറസ് രോഗത്തെ നേരിടാന്‍ ദില്ലിയെ സഹായിക്കുന്നതിനായി നാല് ഐഎഎസ് ഉദ്യോഗസ്ഥരെ ഉടന്‍ ദില്ലി സര്‍ക്കാരിലേക്ക് നിയമിക്കാനാണ് തീരുമാനം. ഇതോടൊപ്പം കേന്ദ്രത്തില്‍ നിന്ന് രണ്ട് പേരെ നിയമിക്കാവനും തീരുമാനിച്ചു. ഇത് കൂടാതെ മറ്റ് തീരുമാനങ്ങളും കൈകൊണ്ടിട്ടുണ്ട്.

ഉന്നതതല യോഗം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈദല്‍, എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.ഈ ആഴ്ച്ചയില്‍ തന്നെ അമിത്ഷായും കെജ്രിവാളും നടത്തുന്ന രണ്ടാമത്തെ അവലോകന യോഗമാണിത്. ഇന്ന് 11 മണിക്കായിരുന്നു യോഗം നടന്നത്.

പുതിയ ചുമതല
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള അവനീഷ് കുമാര്‍, മോണിക്ക് പ്രിയദര്‍ശിനി, അരുണാചര്‍ പ്രദേശില്‍ നിന്നുള്ള വിക്രം സിംഗ് മാലിക്, ഗൗരവ് സിംഗ് രജാവത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 4 ഐഎസ് ഉദ്യോഗസ്ഥരെയാണ് ഉടന്‍ ദില്ലിയിലേക്ക് സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം എസ്‌സിഎല്‍ ദാസ്, എസ്എസ് യാദവ് എന്നി മുതിര്‍ന്ന ഐഎസ് ഓഫീസര്‍മാര്‍ക്കും ദില്ലിയുടെ ചുമതല നല്‍കി.

500 റെയില്‍വേ കോച്ചുകള്‍
ഇതോടൊപ്പം ദില്ലിയിലെ കൊവിഡ് പരിശോധനകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനും ആറ് ദിവസത്തിന് ശേഷം ടെസ്റ്റുകള്‍ മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഒപ്പം ഇവിടെ ബെഡുകള്‍ സജീകരിക്കുന്നതിനായി 500 റെയില്‍വേ കോച്ചുകളും നല്‍കും. സ്വകാര്യ ആശുപത്രികളില്‍ 60 ശതമാനം കിടക്കകളിലും കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുമെന്നും കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകളില്‍ കെവിഡ് സര്‍വ്വേ നടത്താനുമാണ് തീരുമാനം.

സുപീം കോടതി
കൊവിഡ് പ്രതിരോധങ്ങളിലെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടി നേരത്തെ ദില്ലി സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. ദില്ലിയില്‍ കൊവിഡ് പരിശോധനകളില്‍ വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.ദില്ലിയിലെ സാഹചര്യം ഭയാനകമാണ്. ആശുപത്രികളില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥ ഖേദകരമാമെന്നും കോടതി ചൂണ്ടികാട്ടി. ഒപ്പം ഇത് സംബന്ധിച്ച് സുപീം കോടതി കേന്ദ്രത്തിനും തമിഴിനാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

കൊവിഡ് ബാധിതര്‍
അതേസമയം തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38958 ആയി. 1271 പേര്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇവിടെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം രോഗബാധിതരും മരണപ്പെടുന്നവരുടേയും എണ്ണം വര്‍ധിക്കുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുകയുമാണ് ചെയ്യുന്നതത്.

ജൂലൈ 31 വരെ
ജൂലൈ 31 വരെ രാജ്യതലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 5.5 ലക്ഷം വരെ ആയേക്കാണെന്നാണ് കവിലയിരുത്തല്‍. ഇന്ത്യയില്‍ ഇതുവരേയും 3 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 8000 പേര്‍ മരണപ്പെടുകയും ചെയ്തു.












Click it and Unblock the Notifications